LIFENEWS

എൻഐഎ മന്ത്രി ജലീലിനെ മൊഴി എടുത്ത് വിട്ടയക്കാൻ കാരണം ഇതാണ്

യു എ ഇയിൽ നിന്ന് ഖുർആൻ ഇറക്കുമതി ചെയ്ത വിഷയത്തിലെ വാസ്തവമെന്താണ് ?മന്ത്രി കെ ടി ജലീൽ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമോ ?ഈ രണ്ട്‍ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ ഇപ്പോൾ അണുവിട കീറി പരിശോധിക്കുന്നത് .

മാർച്ച് മാസം നാലാം തിയ്യതി ആണ് മതഗ്രന്ഥങ്ങൾ അടങ്ങിയ കൺസൈന്മെന്റ് യു എ ഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത് .250 എണ്ണം ഉണ്ടായിരുന്നു അത് .കോൺസുൽ ജനറലിന്റെ പേരിലാണ് കൺസൈന്മെന്റ് എത്തുന്നത് .ഓരോ പാക്കറ്റിലും 31 ഖുർആൻ വീതം ആണ് ഉണ്ടായിരുന്നത് .576 ഗ്രാം ആയിരുന്നു ഓരോ ഖുറാനുമുള്ള തൂക്കം .

Signature-ad

യഥാർത്ഥത്തിൽ ഈ കൺസൈൻമെന്റുകൾക്ക് പ്രത്യേക വിടുതൽ സർട്ടിഫിക്കറ്റ് സർക്കാർ നൽകിയിട്ടില്ല .എന്നിട്ടും കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള കസ്റ്റംസ് കൺസൈൻമെന്റുകൾ വിട്ടു നൽകി .

കസ്റ്റംസ് വിട്ടുകൊടുത്ത 250 പാക്കറ്റും നേരെ യു എ ഇ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി .ഇതിൽ 32 എണ്ണം സിആപ്റ്റിലേക്ക് കൊണ്ട് പോകുന്നു .ഇതിൽ 16 എണ്ണം എടപ്പാളിലേക്കും 16 എണ്ണം ആലത്തൂരിലേക്കും കൊണ്ട് പോകുന്നു .അവശേഷിക്കുന്നവ കോൺസുലേറ്റിൽ തന്നെ സൂക്ഷിക്കുന്നു .

ഇർഷാദ് പന്താവൂർ എന്ന സ്ഥാപനത്തിലേക്കാണ് എടപ്പാളിലേക്ക് കൊണ്ട് പോയ ഖുർആൻ എത്തുന്നത് .ഈ സ്ഥാപനം ഒരു പെട്ടി തുറന്നുവെന്നു മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട് .ആലത്തൂരിലേതാകട്ടെ ഒന്നും തുറന്നിട്ടുമില്ല .

ഇക്കാര്യത്തിൽ മന്ത്രി ചെയ്ത പ്രോട്ടോകോൾ ലംഘനം എന്താണ് ?പ്രത്യേക വിടുതൽ സർട്ടിഫിക്കറ്റ് നൽകിയോ ?ഇല്ല എന്നാണ് ഉത്തരം .വിടുതൽ സർട്ടിഫിക്കറ്റ് ഇല്ലാതെ കൺസൈൻമെന്റുകൾ വിട്ടു കൊടുത്തത് ആരാണ് ?ഉത്തരം കസ്റ്റംസ് .അപ്പോൾ പ്രോട്ടോകോൾ ലംഘനം നടത്തിയത് ആരാണ് എന്ന ഉത്തരം വ്യക്തം .

ഈ ഖുർആൻ പാക്കറ്റുകളിൽ തൂക്കം സംബന്ധിച്ചാണ് ഇ ഡിയ്ക്ക് സംശയം ഉണ്ടായത് .ഈ പശ്ചാത്തലത്തിൽ ഇ ഡി തങ്ങളുടെ സംശയങ്ങൾ എൻഐഎയ്ക്ക് കൈമാറുകയും എൻഐഎ മന്ത്രിയോട് ഇക്കാര്യം ആരായുകയുമാണ് ഉണ്ടായത് .

ഈ ഇടപാടുകളിൽ മന്ത്രി എന്തെങ്കിലും പ്രത്യേക താല്പര്യം മുൻനിർത്തി പ്രവർത്തിച്ചു എന്നതിന് തെളിവൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിവ് .ഇതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് മന്ത്രിയെ ചോദ്യം ചെയ്ത് വിട്ടയക്കുന്നതും .

Back to top button
error: