മടിയിൽ കനമില്ലാത്തത് കൊണ്ടാണ് ജലീൽ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ നേരിട്ട് ഹാജരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ ഒരു കാര്യവും മറച്ചു വെക്കുന്നില്ല. ജലീലോ ഓഫീസോ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജലീൽ എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടിട്ടുണ്ട്. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസി പറയും വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില വിവരങ്ങൾ അറിയാൻ ആണ് ജലീലിനെ ചോദ്യം ചെയ്തത്. അതെക്കുറിച്ചുള്ള വിവരങ്ങൾ തനിക്കിപ്പോൾ അറിയില്ല. ജലീലിനോട് ചോദിച്ചാൽ മാത്രമേ വിവരം അറിയാനാകൂ. എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അറിഞ്ഞ ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.