വളരെ സന്തോഷവാൻ ,ഒരു ഭാരം ഇറക്കിവച്ചു ,മന്ത്രി കെ ടി ജലീലിന്റെ ടെലഫോൺ പ്രതികരണം

താനിപ്പോൾ വളരെ സന്തോഷവാൻ ആണ് എന്ന് മന്ത്രി കെ ടി ജലീൽ മാധ്യമങ്ങളോട് ടെലിഫോണിൽ പ്രതികരിച്ചു .പുകമറ സൃഷ്‌ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താൻ ആയി .വലിയ ഭാരം മനസിൽ നിന്ന് ഇറക്കിവച്ചു .തന്റെ മറുപടികളിൽ എൻഐഎയ്ക്ക് തൃപ്തിയുണ്ടെന്നാണ് മനസിലായതെന്നും മന്ത്രി പറഞ്ഞു .തിരുവനന്തപുരത്തേക്ക് തന്നെയാണ് മടങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി .

രാവിലെ 6 മണിക്ക് എൻഐഎ ഓഫീസിൽ എത്തിയ മന്ത്രിയെ 9 മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .യു എ ഇയിൽ നിന്ന് ഖുർആൻ വന്നതിനെ കുറിച്ചും അത് വിതരണം ചെയ്തതിനെ കുറിച്ചുമുള്ള കാര്യങ്ങൾ ആണ് എൻഐഎ ആരാഞ്ഞതെന്നാണ് റിപ്പോർട് .

താനോ സംസ്ഥാന സർക്കാരോ ഖുർആൻ വിമാനത്താവളത്തിൽ നിന്ന് വിട്ടു കിട്ടുന്നതിന് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി .സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു മാത്രമാണ് പരിചയം എന്ന് മന്ത്രി എൻഐഎയോട് പറഞ്ഞു .താൻ വഖഫ് മന്ത്രി ആയതിനാൽ യു എ ഇ കോൺസുലേറ്റുമായി ആശയ വിനിമയം സാധാരണമാണെന്നും മന്ത്രി എൻഐഎയെ അറിയിച്ചു എന്നാണ് വിവരം .

Leave a Reply

Your email address will not be published. Required fields are marked *