ഇന്ത്യയിൽ കോവിഡ് പെരുകുന്നു ,ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സൗദി നിർത്തിവച്ചു

ഇന്ത്യയിൽ കോവിഡ് രോഗികൾ വര്ധിക്കുന്നതിനിടെ നടപടികളുമായി മറ്റു രാജ്യങ്ങൾ .സൗദി അറേബ്യ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം പൂർണമായും നിർത്തിവച്ചു .

സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി .ഇന്ത്യയിൽ കോവിഡ് വർധിക്കുന്നത് കൊണ്ടാണ് നടപടി എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട് .

സൗദി ഉത്തരവ് വന്ദേ ഭാരത് വിമാനങ്ങളെയും ബാധിക്കും .മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിൽ പോകുന്നവരും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്ന് സൗദി പരിശോധിക്കും .രണ്ടാഴ്ചക്കുള്ളിൽ ആണ് യാത്രികൻ ഇന്ത്യ സന്ദർശിച്ചതെങ്കിൽ സൗദിയിൽ ഇറങ്ങാൻ അനുമതി നൽകില്ല .

നിരവധി പ്രവാസികളെ ഈ ഉത്തരവ് വലയ്ക്കും .പലരും വിസാ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലെത്താൻ ആഗ്രഹിക്കുന്നവർ ആണ് .അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളെയും സൗദി ഇത്തരത്തിൽ വിലക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *