റംസി കേസ് അന്വേഷിക്കുക എസ് പി കെ ജി സൈമൺ നേതൃത്വം നൽകുന്ന സംഘം .ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് .
കേസിലെ പ്രതിയായ ഹാരിസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യണമെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നും ബന്ധുക്കളും ആക്ഷൻ കൗൺസിലും ആവശ്യപ്പെടുന്നു .ലക്ഷ്മിയെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ആരോപണം ഉണ്ട് .
സെപ്റ്റംബർ 3 നാണ് കൊട്ടിയം സ്വദേശി റംസി എന്ന 24 കാരി തൂങ്ങിമരിച്ചത് .10 വർഷം പ്രണയിച്ച ഹാരിസ് വേറെ വിവാഹത്തിന് മുതിർന്നതോടെയാണ് റംസി ആത്മഹത്യ ചെയ്തത് .തന്നെ ഉപേക്ഷിക്കരുതെന്നും ഉപേക്ഷിച്ചാൽ ജീവൻ വെടിയുമെന്നും ലക്ഷ്മി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു .
റംസിയെ വിവാഹം കഴിക്കാം എന്ന് വാഗ്‌ദാനം ചെയ്ത് ഹാരിസ് പണവും സ്വർണവും വാങ്ങിയിരുന്നെന്നു റംസിയുടെ മാതാപിതാക്കൾ പറയുന്നു .വളയിടൽ ചടങ്ങും നടത്തിയതിനു ശേഷമാണ് ഹാരിസ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് .
സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവിന്റെ അനിയനാണ് ഹാരിസ് .സീരിയൽ സെറ്റുകളിലേക്ക് ലക്ഷ്മി റംസിയെ കൊണ്ട് പോകുമായിരുന്നു .ഈ അവസരം മുതലാക്കി ഹാരിസ് റംസിയെ ശാരീരികമായും ഉപയോഗിച്ചിരുന്നു എന്നാണ് ആരോപണം .ഒടുവിൽ റംസി ഗര്ഭിണിയാവുകയും ഹാരിസിന്റെ കുടുംബത്തിന്റെ സഹായത്തോടെ ഗർഭം അലസിപ്പിക്കുകയുമായിരുന്നുവെന്നു റംസിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു .ഗർഭഛിദ്രത്തിന് മുൻകൈ എടുത്തത് ലക്ഷ്മി പ്രമോദ് ആയിരുന്നുവെന്നാണ് ഇവരുടെ ആരോപണം .
എന്നാൽ ലക്ഷ്മി പ്രമോദ് ഇക്കാര്യങ്ങൾ നിഷേധിക്കുന്നു .തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് ലക്ഷ്മി പ്രമോദിന്റെ വിശദീകരണം .