കാമുകിയെ ചൊല്ലിയുള്ള തർക്കം; വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ

ചെറായി, പാപ്പരയ്ക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രണവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിലായി. സമീപവാസികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പോലീസ് പിടിയിലായത്. കല്ലുമഠത്തിൽ പരേതനായ പ്രസാദിൻ്റെ മകനാണ് 23 കാരനായ പ്രണവ്.

കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്നാണു സൂചന. തിങ്കളാഴ് രാത്രി ശരത്തും അമ്പാടിയും മറ്റു രണ്ടു പേരും ചേർന്ന് പ്രണവിനെ ഫോൺ ചെയ്തു വിളിച്ചു വരുത്തുകയായിരുന്നു.

പള്ളത്താംകുളങ്ങര ബീച്ചിനു സമീപത്തുള്ള ട്രാൻസ്ഫോമറിനു മുന്നിലെ നടുറോഡിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിരുന്നു. ശീമക്കൊന്നക്കമ്പുകളും ട്യൂബ് ലൈറ്റ് കഷ്ണങ്ങളും മൃതദേഹത്തിനു സമീപത്തു കാണപ്പെട്ടു. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

റൂറൽ എസ്.പി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യും. കോവിഡ് പരിശോധനയ്ക്കുശേഷം പ്രണവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഷെറീനയാണ് പ്രണവിൻ്റ അമ്മ. പ്ലസ് ടു വിദ്യാർത്ഥി സൗരവ്ഏകസഹോദരൻ.

Leave a Reply

Your email address will not be published. Required fields are marked *