ഇ ശ്രീധരനെ ഇറക്കിയത് പിണറായി ,സർക്കാർ പണം മുടക്കാതെ പാലം പുതുക്കി പണിയുമെന്ന് ശ്രീധരൻ
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ചതിനെ തുടർന്നാണ് മെട്രോമാൻ ഇ ശ്രീധരൻ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുത്തത് .കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീധരനെ നേരിട്ട് ഫോണിൽ വിളിക്കുക ആയിരുന്നു .
പാലം പുനർ നിർമാണത്തിന് സംസ്ഥാന സർക്കാർ ഡൽഹി മെട്രോ കോർപറേഷന് പണം നൽകേണ്ടതില്ലെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു ,കൊച്ചിയിൽ ഡി എം ആർ സി പണിത നാല് പാലങ്ങൾ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ നിരക്കിൽ പൂർത്തിയാക്കിയിരുന്നു .ഇതിന്റെ ബാക്കിയായി 17 .4 കോടി രൂപ ബാങ്കിലുണ്ട് .അതുപയോഗിക്കാമെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു .
ഡി എം ആർ സി ഈ മാസം കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു .ഈ സാഹചര്യത്തിൽ പാലാരിവട്ടം മേൽപ്പാലത്തിന്റെ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന സൂചന ശ്രീധരൻ നൽകിയിരുന്നു .എന്നാൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭ്യർത്ഥിച്ചത് കൊണ്ടാണ് ശ്രീധരൻ ചുമതല ഏൽക്കാൻ തയ്യാറായത് .