എല്ലാ മാസവും 20 നും 30 നും ഇടയിൽ പെൻഷൻ വിതരണം ചെയ്യുമെന്ന വാക്ക് പാലിച്ച് സർക്കാർ .ഇന്ന് മുതൽ ക്ഷേമനിധി -പെൻഷൻ വിതരണം ആരംഭിക്കും .
സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം നാളെ മുതലാണ് .അർഹരിലേക്ക് പുതുക്കിയ തുകയായ 1400 രൂപയാണ് എത്തുക .സംസ്ഥാനത്താകെ ഗുണഭോക്താക്കളുടെ എണ്ണം 54,73,343 ആണ് .സാമൂഹിക സുരക്ഷാ പെൻഷനായി 606.63 കോടി രൂപയാണ് അനുവദിച്ചത് .ക്ഷേമ പെൻഷന് 85.35 കോടി രൂപയും .അനുവദിച്ചത്. സാമൂഹ്യസുരക്ഷാ പെൻഷന് 48,53,733 പേരും ക്ഷേമ പെൻഷന് 6,19,610 പേരും അർഹരാണ്.