TRENDING

കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍; 86,508 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷത്തിന് മുകളിലാണിപ്പോള്‍. 86,508 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 5,732,519 ആണ്. ഇതില്‍ 9,66,382 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യത്തെ മൊത്തം മരണസംഖ്യ 91,149 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Signature-ad

മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനം. ഇവിടെ 1,263,799 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശില്‍ ഇതുവരെ 646,530 പേര്‍ കോവിഡ് പോസിറ്റീവായി. കോവിഡ് രോഗബാധയില്‍ മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 557,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Back to top button
error: