ദീപികയ്ക്ക് വിനയായത് ജെ എൻ യു സന്ദർശനം ?

ലഹരി മരുന്ന് കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപിക പദുക്കോണിനു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ് .നടി രാകുൽ പ്രീത് സിങ് ,ഫാഷൻ ഡിസൈനർ സിമോൺ ഗമ്പാട്ട എന്നിവരോട് ഇന്നു ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത് .ശ്രദ്ധാ കപൂർ ,സാറാ അലിഖാൻ എന്നിവരോട് മറ്റന്നാൾ ഹാജരാകാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത് .

ഗോവയിൽ സിനിമ ലൊക്കേഷനിൽ ആണ് ദീപിക .കഴിഞ്ഞ ജനുവരിയിൽ ജെ എൻ യുവിൽ ഉണ്ടായ മുഖംമൂടി ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക എത്തിയിരുന്നു .കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിജ്വലിക്കവേ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ആരോപണമുണ്ട് .

2018 ഒക്ടോബർ 28 നു മാനേജർ കരീഷ്മ പ്രകാശിന് അയച്ച വാട്സാപ്പ് സന്ദേശത്തിന്റെ പേരിലാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് .സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ശേഷം കാമുകി റിയ ചക്രബർത്തി ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ ആയിരുന്നു .ഇതിനു പിന്നാലെയാണ് കൂടുതൽ നടിമാരിലേക്ക് അന്വേഷണം നീണ്ടത് .

Leave a Reply

Your email address will not be published. Required fields are marked *