സ്വയം മാഞ്ഞു പോകുന്ന ഇമേജ്; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്
ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ക്കുളള ഒരു സൗജന്യ മെസ്സേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. ഇതിനോടകം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പായതിനാല്‍ അതില്‍ ധാരാളം പരീക്ഷണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. തുടങ്ങിയ മാറ്റങ്ങള്‍ വാട്ട്‌സാപ്പില്‍ ഇതിനോടകം കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു സംവിധാനം കൊണ്ട് വരാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍.
സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വീഡിയോ മെസേജുകളാണ് പുതിയതായി വാട്ട്‌സാപ്പില്‍ ഒരുങ്ങുന്നത്.
‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തിക്കഴിഞ്ഞു. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വീപകജദഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.