NEWS

സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്ന് മുതൽ

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇന്ന് മുതൽ .സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്കാണ് ഗുണം ലഭിക്കുക .ഡിസംബർ വരെ റേഷൻ കടകളിൽ നിന്ന് കിറ്റ് ലഭിക്കും .വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും .

ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് കിറ്റിൽ ഉണ്ടാകുക ‌‌. എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെ കിറ്റ് ലഭിക്കും . 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും. കാർഡ് അവസാന നമ്പർ –- വിതരണ ദിവസം 0 –- 24 . 1–- 25. 2–- 26. 3,4,5–- 28. 6,7,8–- 29 പിങ്ക് കാർഡ്‌ 0,1,2, –- 30. മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30നു നൽകും. ഒക്‌ടോബർ 15നകം വിതരണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം . സർക്കാരിന്റെ നൂറ്‌ ദിന കർമപദ്ധതിയുടെ ഭാഗമായാണ്‌‌ പദ്ധതി‌. നാല്‌ മാസത്തേക്ക്‌ 1800 കോടി രൂപയാണ്‌ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾക്കായി മാറ്റി വെക്കുന്നത് .

Back to top button
error: