NEWS

ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും തമ്മിലുള്ള അകലം 13 പോയിൻറ് മാത്രം ,ന്യൂസ് ചാനൽ മത്സരം കടുക്കുമ്പോൾ ഈ ആഴ്ചയിലെ ടെലിവിഷൻ റേറ്റിംഗ് ഇങ്ങനെ

ന്യൂസ് ചാനലുകളിൽ കഴിഞ്ഞ കുറച്ചു കാലമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തും 24 ന്യൂസ് രണ്ടാം സ്ഥാനത്തുമാണ് .എന്നാൽ വലിയ അന്തരം ഈ രണ്ടു ചാനലുകളും തമ്മിൽ ഉണ്ടായിരുന്നു .ഏഷ്യാനെറ്റിന്റെ അപ്രമാദിത്വത്തിന് അടുത്തകാലത്തൊന്നും വെല്ലുവിളി ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം .മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഒരിക്കലും ഏഷ്യാനെറ്റിന് വെല്ലുവിളി ആയിട്ടില്ല താനും .

എന്നാൽ 24 ന്യൂസിന്റെ കടന്നു വരവ് ഈ രംഗത്തെ ആകെ മാറ്റിമറിച്ചിരിക്കുകയാണ് .ഈ ആഴ്ചയിലെ ബാർക് റേറ്റിംഗ് വന്നപ്പോൾ നെഞ്ചിടിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണ് .കാരണം ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള വ്യത്യാസം വെറും 13 പോയിന്റ് മാത്രം .156.35 പോയിന്റ് ആണ് ഏഷ്യാനെറ്റിന്റെ സമ്പാദ്യം .24 ന്യൂസ് നേടിയതോ 143.43 പോയിന്റും .മൂന്നാം സ്ഥാനത്തുള്ള മനോരമാ ന്യൂസിന് ലഭിച്ചത് 97.70 പോയിന്റും .ജനം ടിവിയാണ് നാലാം സ്ഥാനത്ത് .69 .67 പോയിൻറ് .മാതൃഭൂമി ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു .69 .49 പോയിന്റാണ് മാതൃഭൂമിയ്ക്ക് ഉള്ളത് .

വിനോദ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ കുത്തക തുടരുന്നു .880 പോയിന്റാണ് ഏഷ്യാനെറ്റിന് ഉള്ളത് .350 പോയിന്റോടെ ഫ്‌ളവേഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത് .326 പോയിന്റോടെ മഴവിൽ മനോരമയാണ് മൂന്നാം സ്ഥാനത്ത് .സൂര്യ ടിവിയാണ് നാലാം സ്ഥാനത്ത് .273 പോയിന്റ് .268 പോയിന്റോടെ സീ കേരളം ആണ് അഞ്ചാം സ്ഥാനത്ത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker