NEWS

കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയതിൽ ദുരൂഹത,പേര് മാത്രമല്ല ഫോൺ നമ്പറും അഭിജിത് മാറ്റി നൽകിയെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ NewsThen- നോട് വെളിപ്പെടുത്തുന്നു

കെഎസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത് ആൾമാറാട്ടം നടത്തി കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങിയത് വലിയ വാർത്ത ആയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അഭിജിത് മുങ്ങിയതിലെ ദുരൂഹത വ്യക്തമാക്കുകയാണ് വേണുഗോപാലൻ നായർ. പേര് മാത്രമല്ല ഫോൺ നമ്പറും മാറ്റി നൽകിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയത് എന്ന് വേണുഗോപാലൻ നായർ വെളിപ്പെടുത്തുന്നു.

Signature-ad

സെക്രട്ടറിയേറ്റിന് മുന്നിലെ സമര കോലാഹലങ്ങളിൽ അഭിജിത്ത് സജീവമായിരുന്നു .നിരവധി പേരുമായി അഭിജിത്തിന്‌ സമ്പർക്കവും ഉണ്ടായിരുന്നു .ഈ പശ്ചാത്തലത്തിൽ കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടും ഒളിച്ചുകളിച്ച അഭിജിത്തിന്റെ നടപടി അതീവ ഗൗരവം ഉള്ളതാകുന്നത് .

Back to top button
error: