TRENDING

അവിശ്വസനീയം, ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം: സഞ്ജുവിനെ അഭിനന്ദിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പകരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ചു വി സാംസണ്‍. ഇപ്പോഴിതാ ചെന്നൈയ്ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും മുന്‍ ഇംഗ്ലിഷ് താരം കെവിന്‍ പീറ്റേഴ്‌സനും.

‘അവിശ്വസനീയം. പ്രതിഭയുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്ത താരമാണ് സഞ്ജു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ചശേഷം അദ്ദേഹം സംസാരിക്കുന്നതു കേട്ടു. കായികക്ഷമത നിലനിര്‍ത്താനും ചിട്ടയായ ഭക്ഷണക്രമം പാലിക്കാനുമെല്ലാം അദ്ദേഹം ശ്രദ്ധിച്ചു. ഇന്ത്യയ്ക്കായി കളിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം’ ഗാവസ്‌കര്‍ പറഞ്ഞു.

Signature-ad

അതേസമയം, കെവിന്‍ പീറ്റേഴ്‌സന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സഞ്ജുവിന് ഇന്ത്യയ്ക്കായി അധികം കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, ഈ കളിച്ചതുപോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ത്തന്നെ എത്രയോ തവണ അദ്ദേഹം കളിച്ചിരിക്കുന്നു! മുന്നോട്ടു പോകുന്തോറും അദ്ദേഹം മെച്ചപ്പെട്ടു വരികയാണ്.

Back to top button
error: