LIFENEWS

കെപിസിസിയുടെ 1000 ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാരിൽ നിന്ന് വീട്‌ നിർമ്മാണത്തിന് 4 ലക്ഷം രൂപ നൽകിയ ആളുടേത് -തെളിവ് NewsThen പുറത്ത് വിടുന്നു

നിലമ്പൂർ താലൂക്കിലെ മമ്പാട് വില്ലേജിൽ മമ്പാട് ഗ്രാമ പഞ്ചായത്തിൽ മാരമംഗലം പറമ്പാടൻ വീട്ടിലെ പരമേശ്വരന്റെ വീട് ഒക്ടോബർ ഒന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോൽദാനം നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ഓർഗനൈസേഷൻ പുറത്തിറക്കിയ പോസ്റ്റർ ആണ് ഇത്.

പോസ്റ്റർ പറയുന്നത് ” കെ പി സി സിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ഓർഗനൈസേഷൻ
മമ്പാട് മാരമംഗലത്ത് ശ്രീ പരമേശ്വരന് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനം 2020 ഒക്ടോബർ ഒന്നിന് രാവിലെ 11 30ന് മാരമംഗലത്ത് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു”എന്നാണ്. യഥാർത്ഥത്തിൽ വീട്‌ വെക്കാൻ സർക്കാർ പരമേശ്വരന് നാല് ലക്ഷം അനുവദിച്ചിരുന്നു. ഈ വീടാണ് രമേശ് ചെന്നിത്തല
കെ പി സി സിയുടെ ഭവന നിർമാണ പദ്ധതി എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. പരമേശ്വരൻ തന്നെ ഇക്കാര്യം NewsThen- നോട്‌ തുറന്ന് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പരമേശ്വരന് ഫണ്ട് അനുവദിച്ചതിന്റെ രേഖകളും NewsThen പുറത്ത് വിടുന്നു. രണ്ട് ഗഡുക്കൾ ആയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.2019 ഡിസംബർ 12ന് 95100 രൂപയും 2020 ജൂൺ 25 ന് 304900 രൂപയും അനുവദിച്ചിട്ടുണ്ട്.

Signature-ad

 

 

സർക്കാർ ഫണ്ട് ലഭിച്ച വീട്‌ എങ്ങിനെയാണ് കെ പി സി സിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമാകുന്നത് എന്ന് വിശദീകരിക്കേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.

Back to top button
error: