എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരം എന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്.ഓഗസ്റ്റ് 5 മുതൽ അദ്ദേഹം ചികിത്സയിൽ ആണ്. സാധ്യമായ എല്ലാ ചികിത്സയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയും വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.ആരോഗ്യം മെച്ചപ്പെടുന്നുവെന്ന് കാട്ടി എസ്പിബി തന്നെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ പെട്ടെന്ന് ആരോഗ്യ നില വഷളായി എന്നാണ് ഡോക്ടർമാർ പറയുന്നത്.