Month: September 2020
-
NEWS
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും. ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
NEWS
തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ കള്ളനോട്ട് നിർമാണം: ആറു പേർ അറസ്റ്റിൽ
തിരുവല്ല കുറ്റിപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടന്ന കള്ളനോട്ട് നിർമ്മാണം പോലീസ് പൊക്കി. ആറു പേർ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഷിബുവിന്റെ ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരൻ സജയൻ, പൊൻകുന്നം സ്വദേശി മണി, കൊട്ടരക്കര സ്വദേശി സുധീർ എന്നിവരാണ് പിടിയിലായത് . കേസിൽ ഇന്നലെ പിടിയിലായ സജി ഉൾപ്പടെ ആറ് പ്രതികളാണ് നിലവിൽ അറസ്റ്റിലായത്. സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കള്ളനോട്ടു സംഘം ഉപയോഗിച്ചിരുന്ന മൂന്ന് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റടിയിലെടുത്തവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നിന്ന് മാത്രമെ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് തിരുവല്ല ഡി. വൈ. എസ്. പി ടി രാജപ്പൻ പറഞ്ഞു.
Read More » -
NEWS
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. വോട്ടെണ്ണല്‍ നവംബര്‍ 10നാണ്. അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് സമയം. നേരത്തെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ ബാലറ്റ് ആയിരിക്കും. ക്വാറന്റീനിലുള്ളവര്‍ക്കും കോവിഡ് രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നവംബര്‍ 29ഓടുകൂടി ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന 65 മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. കോവിഡ് മഹാമാരിയും…
Read More » -
NEWS
ആ സ്വരം നിലച്ചു; എസ്പിബി ഇനി ഓര്‍മ
ചെന്നൈ: ശബ്ദവൈദഗ്ദ്യം കൊണ്ട് ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയിരുന്ന എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടിയ ഗായകനുമാണ് എസ്പിബി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി. ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ചികിത്സയില്‍ ആണ്. ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയും…
Read More » -
TRENDING
കർഷകബില്ലുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ : ഗീവർഗീസ് ഇടിച്ചെറിയ
ലോക്സഭയും രാജ്യസഭയും കാര്യമായ ചർച്ചകളില്ലാതെ പാസ്സാക്കിയ കർഷകബില്ലുകൾ രാഷ്ട്രപതിയുടെ ഒപ്പോടെ നിയമങ്ങളാകുമ്പോൾ അവയിൽ നാം ശ്രദ്ധിക്കാതെ വിട്ടുപോയ പല ദുരന്തങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. കാർഷികോൽപന്ന വ്യാപാര വാണിജ്യ ബിൽ 2020, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ 2020, അവശ്യസാധനനിയമഭേദഗതി ബിൽ 2020 എന്നീ മൂന്നു ബില്ലുകളാണ് സർക്കാർ വളരെ വേഗത്തിൽ പാസ്സാക്കിയെടുത്തത്. 1. കാർഷികോൽപന്ന വ്യാപാര വാണിജ്യ ബിൽ (ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020: വൻകിട ഇടനിലക്കാരുടെയും ഭൂപ്രഭുക്കളുടെയും നിയന്ത്രണത്തിലുള്ള കാർഷികോൽപന്ന വിപണനസമിതികളുടെ കുത്തക ഇല്ലാതാക്കുകയാണു കാർഷികോൽപന്ന വ്യാപാരവാണിജ്യ ബില്ലിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനസർക്കാരുകളുടെ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ ഈ ബിൽ കർഷകരെ അനുവദിക്കുന്നു. 2. കർഷക (ശാക്തീകരണ- സംരക്ഷണ) ബിൽ- ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ 2020): കരാർകൃഷിക്കു നിയമപ്രാബല്യം…
Read More » -
TRENDING
ലഹരിമരുന്ന് വേട്ട ക്രിക്കറ്റ് കുടുംബത്തിലേക്കും?
സിനിമ മേഖലയിലെ ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ക്രിക്കറ്റിലേക്കും വിരല്‍ ചൂണ്ടുന്ന ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിനുശേഷം നടന്ന ആഘോഷ പാര്‍ട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണു നടി പറയുന്നത്. അതേസമയം, ഏത് സീസണിലെ മത്സരമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. ”കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാന്‍ ഒരിക്കല്‍ ഞാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാര്‍ട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാര്‍ട്ടിയില്‍ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമില്‍ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു…
Read More » -
LIFE
ഡിജിറ്റലി ക്രിയേറ്റ് ചെയ്ത ബാക്ക് ഡ്രോപ്പുമായി വെെലോപ്പിളിയുടെ മാടത്തക്കിളിയുടെ കവർ സോങ്ങ്
വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതകളിൽ ഒന്നായ മാടത്തക്കിളിയുടെ കവർ സോങ്ങിന്റെ റിലീസിനൊരുക്കുകയാണ് സംവിധായകൻ പ്രമോദ് പപ്പന്‍. രണ്ടായിരത്തിയാറില്‍ പ്രമോദ് പപ്പന്‍ തന്നെ സംവിധാനം ചെയ്ത വജ്രം എന്ന സിനിമയില്‍ ഈ സോങ്ങ് ഉപയോഗിച്ചിട്ടുണ്ട്. ഔസേപ്പച്ചന്‍ ഒരുക്കിയ ഈണത്തില്‍ അവതരിപ്പിച്ച ഈ ഗാനത്തിൽ മമ്മൂട്ടിയും ഒരു കുട്ടിയും നാട്ടിൻപുറത്തെ മനോഹാരിതയും ഒക്കെയാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ ഈ കവർ വേർഷനിൽ മലയാളത്തിൽ ആദ്യമായി തന്നെ ഡിജിറ്റലൈസ് ചെയ്ത ബാക് ഡ്രോപ്പോടു കൂടിയാവും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഔട്ട്ഡോർ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഈ സോങ്ങിന്റെ കംപ്ലീറ്റ് ബാക്ക് ഗ്രൗണ്ട് ലൂമിയോൻ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വെർച്ച്വലിയാണ് ക്രിയേറ്റ് ചെയ്യുന്നത്. അവതാർ പോലെ ഇനി വരുന്ന സിനിമകളുടെ ഷൂട്ടിങ്ങിലും ഈ മെത്തേഡ് പിന്തുടരാന്‍ സാധ്യത ഏറേയാണ്. അതുപോലെതന്നെ കംപ്ലീറ്റ് ലൊക്കേഷൻ ആർട്ടിസ്റ്റിനെ ഗ്രീൻ സ്ക്രീനിന്റെ മുൻപിലോ എൽഇഡി സ്ക്രീനിന്റെ മുൻപിലോ നിർത്തി ക്രിയേറ്റ് ചെയ്ത ബാക്ക് ഡ്രോപ്പ് സഹായത്തോടെ ചിത്രീകരിക്കുവാൻ കഴിയുമെന്നാണ് സംവിധായകൻ…
Read More » -
TRENDING
ഇല്ലായ്മയിൽ നിന്ന് കൊടുമുടി കീഴടക്കിയവർ -എസ് പി ബി-ഇളയരാജ കൂട്ടുകെട്ട്
പതിറ്റാണ്ടുകളുടെ ബന്ധമാണ് എസ് പി ബിയും ഇളയരാജയും തമ്മിലുള്ളത് .സിനിമാ ഗാന രംഗത്ത് സജീവമാകാൻ എസ് പി ബി ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എത്തിയ കാലം മുതലുള്ള സഹൃദം ആണ് ഇരുവരുടേതും . ഇളയരാജയുടെ ട്രൂപ്പിന്റെ പ്രധാന ഗായകൻ ആയി എസ് പി ബി.ഇളയരാജയും സഹോദരങ്ങളും ആണ് ഓർക്കസ്ട്ര ചെയ്തിരുന്നത് .അന്നൊക്കെ സിനിമാ ഗാനം എന്ന് പറഞ്ഞാൽ ഹിന്ദി പാട്ടായിരുന്നു .പ്രാദേശിക ഭാഷാ ഗാനങ്ങൾ അതത് പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന കാലം .എന്നാൽ എസ് പി ബി-ഇളയരാജ കൂട്ടുകെട്ട് ചരിത്രത്തെ മാറ്റിമറിച്ചു . ഒരു ദിവസം റെക്കോർഡിങ്ങിനു ശേഷം നാളെ റെക്കോർഡിങ് ഉണ്ട് തൊണ്ടയുടെ ആരോഗ്യം നോക്കണം പതിവ് ശീലങ്ങൾ വേണ്ട എന്ന് ഇളയരാജ എസ് പി ബിയെ ഉപദേശിച്ചു .എന്നാൽ എസ് പി ബി ഇത് കണക്കായില്ല .തൊണ്ടയിൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ചെയ്തു .ഇളയരാജ എസ് പി ബിയ്ക്ക് നല്കാൻ വച്ചിരുന്ന പാട്ടുകൾ മലേഷ്യ വാസുദേവനെക്കൊണ്ട് പാടിച്ചു . കുറച്ച്…
Read More » -
NEWS
ജിഎസ്ടി നിയമം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍; വകമാറ്റിയെന്ന് ആരോപണം
ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരംഭകര്‍ക്കും, അന്തര്‍സംസ്ഥാന കച്ചവടക്കാര്‍ക്കും പിന്തുടരാന്‍ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കള്‍ക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേര്‍ നികുതിവ്യവസ്ഥയ്ക്കു പുറത്തു നില്‍ക്കുവാനും, സാധനങ്ങളുടെ വിലവര്‍ദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി അതായത് ജിഎസ്ടി വന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുകയാണ് സി.എ.ജി. ഈ ഫണ്ട് മറ്റുആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ 47,272 കോടി രൂപ നിലനിര്‍ത്തുകയും 2017-18, 2018-19 സാമ്പത്തികവര്‍ഷങ്ങളില്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്. കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. വരുമാനം…
Read More »