TRENDING

‘ഹ്യൂമന്‍ ചാലഞ്ച്’; വ്യത്യസ്ത കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബ്രിട്ടന്‍

കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മാണത്തിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും പരീക്ഷണഘട്ടത്തിലുമാണ്. ഇപ്പോഴിതാ വ്യത്യസ്തമായ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് ബ്രിട്ടന്‍.

ഹ്യൂമന്‍ ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റീയര്‍മാരെ അവരുടെ സമ്മതത്തോടെ കൊറോണ വൈറസ് കുത്തിവച്ചു രോഗബാധിതരാക്കിയ ശേഷം വാക്സീന്‍ പരീക്ഷിക്കാനുള്ള നീക്കമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

ജനുവരിയില്‍ ലണ്ടനിലെ ഒരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ ‘ഹ്യൂമന്‍ ചാലഞ്ച്’ പരീക്ഷണം ആരംഭിക്കും. വണ്‍ ഡേ സൂണര്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പു വഴി 2000 പേരാണ് പരീക്ഷണത്തിനുള്ള സമ്മതം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തോടെയാണു പരീക്ഷണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനില്‍ നടത്തുന്ന ഏതു പരീക്ഷണത്തിനും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) അനുമതി വേണം. എന്നാല്‍ പുതിയ ‘ഹ്യൂമന്‍ ചാലഞ്ച്’ പരീക്ഷണത്തെക്കുറിച്ച് ഇവര്‍ പ്രതികരിച്ചിട്ടില്ല.

Back to top button
error: