NEWS

മാണി സി കാപ്പൻ യു ഡി എഫിലേക്കെന്ന് അഭ്യൂഹം ,നിഷേധിച്ച് മാണി സി കാപ്പൻ

പാലായിലെ ഇടതു മുന്നണി എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന് അഭ്യൂഹം .കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് അഭ്യൂഹം . മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുമായി മാണി സി കാപ്പൻ ചർച്ച നടത്തി എന്ന അഭ്യൂഹം ആണ് പരക്കുന്നത് .മാണി സി കാപ്പനൊപ്പം എൻസിപിയിലെ ഒരു വിഭാഗം കൂടി യു ഡി എഫിലേക്ക് ചേക്കേറും എന്നാണ് അഭ്യൂഹം.

പാലാ സീറ്റ് നിലനിർത്തുകയോ രാജ്യസഭാ സീറ്റ് നൽകുകയോ ചെയ്തില്ലെങ്കിൽ മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറും എന്നാണ് അഭ്യൂഹം .അങ്ങിനെയെങ്കിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യു ഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കും എന്നും അഭ്യൂഹമുണ്ട് .

എന്നാൽ ഈ അഭ്യൂഹം മാണി സി കാപ്പൻ നിഷേധിച്ചു .താൻ എൽഡിഎഫിൽ ഉറച്ചു നിൽക്കുക ആണെന്ന് മാണി സി കാപ്പൻ NewsThen – നോട് പറഞ്ഞു .സീറ്റുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും നിലവിൽ ഇല്ല .താൻ ശരദ് പവാറിനെ കണ്ടിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു .

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗവുമായി സഹകരിച്ച് മുന്നോട്ട് പോകാം എന്നൊരു ധാരണ എൽഡിഎഫിൽ പൊതുവെ ഉണ്ടായിട്ടുണ്ട് .ഈ പശ്ചാത്തലത്തിൽ ആണ് ഈ അഭ്യൂഹം പരക്കുന്നത് .

Back to top button
error: