NEWS
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം 5 പ്രതികളെ ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യും. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെയാണ് ചോദ്യം ചെയ്യുക.
ലഹരി ഇടപാടുകളിലെ ഹവാല ബന്ധം കണ്ടെത്താന്‍ പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചു. അഞ്ച് ദിവസമാണ് പ്രതികളെ ചോദ്യം ചെയ്യുക. അതേസമയം കേസില്‍ ബംഗളുരുവില്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്തായിരുന്ന ഒരു നൈജീരിയന്‍ സ്വദേശി കൂടി അറസ്റ്റിലായി.
കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസ്ഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കര്‍ണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്. അതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.