Month: August 2020

  • TRENDING

    ചിറയ്ക്കൽ കാളിദാസന് ഉമ്മ കൊടുത്ത് ദൃശ്യ

    നടി ദൃശ്യ രഘുനാഥിന്റെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറൽ .കാസവുപുടവ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത് . എന്നാൽ ഫോട്ടോഷൂട്ടിനെ ശ്രദ്ധേയമാക്കുന്നത് ഇത് മാത്രമല്ല .ചിറക്കൽ കാളിദാസന്റെ സാന്നിധ്യമാണ് . ചിറയ്ക്കൽ കാളിദാസന്റെ കൊമ്പിൽ പിടിച്ചും തുമ്പിക്കയ്യിൽ ചുംബിച്ചും പുറത്ത് കയറിയുമൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട് .ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് ദൃശ്യയെ മലയാളികൾ അറിയുന്നത് . View this post on Instagram They say elephants don’t forget. I’m here praying that he doesn’t forget me coz I’m soo much in love with him!! 🙈🙈 📸 @rainbow_media_clt . . MUA @sakshya_makeover . @nostu_originals . Jewellery @minar_fashion_jewellery . @kshatriyan_ @jeringeorgev A post shared by DRISHYA (@drishya__raghunath) on Aug 27, 2020 at 6:37am PDT

    Read More »
  • TRENDING

    രജീഷ തകർത്തു ,മറ്റൊരു സ്പോർട്സ് ചിത്രം

    മലയാളത്തിൽ മറ്റൊരു സ്പോർട്സ് ചിത്രം കൂടി .രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക .ഖോ ഖോ എന്നാണ് ചിത്രത്തിന്റെ പേര് .രാഹുൽ റിജി നായർ ആണ് സംവിധാനം . രജീഷ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രവും സ്പോർട്സുമായി ബന്ധപ്പെട്ടത് ആയിരുന്നു .ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു . പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ ഖോ ഖോ ടീം ഉണ്ടാക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം .ഫസ്റ്റ് പ്രിൻറ് സ്റ്റുഡിയോസ് ആണ് നിർമ്മാണം .കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത മാസം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ ആണ് പദ്ധതി .

    Read More »
  • TRENDING

    സന്തോഷ വാർത്ത ,ജഗതി പഴയ നിലയിൽ തിരിച്ചെത്താൻ സാധ്യത

    നടൻ ജഗതി ശ്രീകുമാർ പഴയനിലയിലേക്ക് തിരിച്ചെത്താൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ട് .ഒരു അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജകുമാറാണ് പ്രതീക്ഷ നൽകുന്ന വിവരം നൽകിയത് .ഡോക്ടർമാർക്ക് പ്രതീക്ഷയുണ്ടെന്നാണ് മകൻ പറഞ്ഞത് .ഒരു അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കഴിയുകയാണ് ജഗതി ശ്രീകുമാർ . അത്ഭുതം സംഭവിച്ച് പപ്പ തിരിച്ചു വരാനുള്ള സാധ്യത ഏറെ ആണെന്നാണ് ഡോക്ടർമാർ പറയുന്നത് .രാജ്‌കുമാർ പറയുന്നു . ഡോക്ടർമാർ പറയുന്നത് നല്ല ലക്ഷണം ആണെന്നാണ് .പതുക്കെ ആണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ട് .സന്തോഷവും സങ്കടവുമെല്ലാം ജഗതി പ്രകടിപ്പിക്കുന്നുണ്ട് .ക്യാമറക്ക് മുന്നിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ടെന്നു രാജ്‌കുമാർ കൂട്ടിച്ചേർക്കുന്നു .

    Read More »
  • NEWS

    ബിഹാറിൽ സി പി ഐ എം കോൺഗ്രസ് മുന്നണിയിൽ

    ബിഹാറിൽ ആർ ജെ ഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമാകാൻ സിപിഐഎം അടക്കമുള്ള ഇടതുപാർട്ടികൾ തീരുമാനിച്ചു .ആർ ജെ ഡിയുടെ നിർദേശ പ്രകാരം സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ.) പാർട്ടികൾ തങ്ങൾക്ക് താല്പര്യമുള്ള സീറ്റുകൾ എഴുതി നൽകി . സിപിഐഎം 21 ,സി പി ഐ- 30 ,സിപിഐ എംഎൽ -23 സീറ്റുകളുടെ പട്ടിക ആണ് നല്കിയിട്ടുള്ളത് .പരമാവധി സീറ്റുകൾ മഹാസഖ്യം നൽകുമെന്നാണ് ഇടത് പാർട്ടികളുടെ പ്രതീക്ഷ . ആർ ജെ ഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ്ങുമായി ഇടതു പാർട്ടി നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് ധാരണ .മത്സരിക്കാൻ താല്പര്യമുള്ള സീറ്റുകൾ എഴുതി നല്കാൻ ജഗദാനന്ദ സിങ് ആവശ്യപ്പെടുകയായിരുന്നു .കഴിഞ്ഞ തവണ മഹാസഖ്യത്തിൽ സിപിഐഎം ഉണ്ടായിരുന്നില്ല . ആർ.ജെ.ഡി.,കോൺഗ്രസ് , ആർ.എൽ.എസ്.പി, വി.ഐ.പാർട്ടി എന്നിവയാണ് നിലവിൽ മഹാസഖ്യത്തിൽ ഉള്ളത് .മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയുടെ എച്ച് എ എമ്മും സഖ്യത്തിൽ ഉണ്ടാകും .

    Read More »
  • NEWS

    ജോസ് കെ മാണിയെ പൂർണമായും കൈവിടാൻ കോൺഗ്രസ് ,തീരുമാനം വ്യാഴാഴ്ച

    കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പൂർണ്ണമായും കൈവിടാൻ കോൺഗ്രസ് തീരുമാനിച്ചു .രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പൊടുന്നനെയുള്ള തീരുമാനം .സെപ്റ്റംബർ മൂന്നിന് ചേരുന്ന യു ഡി എഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും . ഇക്കാര്യവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് നേരിട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ നേരിൽ കണ്ടു .കോൺഗ്രസ്സ് തീരുമാനത്തിന് ലീഗ് പച്ചക്കൊടി കാണിച്ചു .മറ്റു ഘടക കക്ഷികൾക്കും മറിച്ചൊരു അഭിപ്രായം ഇല്ല .തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിയിൽ തമ്മിലടി പൂർണമായും ഒഴിവാക്കണം എന്നാണ് എല്ലാവരുടെയും നിലപാട് . യുഡിഎഫിലേക്ക് തിരിച്ചുവരണമെങ്കിൽ സെപ്റ്റംബർ മൂന്നിനകം ജോസ് കെ മാണി വിഭാഗം മുൻകൈ എടുത്ത് ചർച്ച നടത്തേണ്ടി വരും .അല്ലെങ്കിൽ മൂന്നിന് ചേരുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കും . യുഡിഎഫ് വിട്ടു വരുന്നവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് എൽഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യം…

    Read More »
  • NEWS

    ബിജെപിക്കായി അനിൽ നമ്പ്യാർ സഹായം തേടിയെന്ന് സ്വപ്ന

    ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ബിജെപിക്കായി സഹായം തേടിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി .കസ്റ്റംസിന് നൽകിയ മൊഴിയിൽ ആണ് ഈ വിവരം ഉള്ളത് .കോൺസുലേറ്റ് ബിജെപിയെ പിന്തുണയ്ക്കണമെന്നും അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവത്രെ . സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് മുഖേന ആണ് അനിൽ നമ്പ്യാർ സ്വപ്നയെ പരിചയപ്പെടുന്നത് .ദുബായിൽ അനിൽ നമ്പ്യാർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഉണ്ടായിരുന്നു .ഇതിനെ മറി കടന്നു ജയിലിൽ കഴിയുന്ന ഒരു മലയാളി വ്യവസായിയുടെ അഭിമുഖം നടത്താൻ ഏർപ്പാട് ഉണ്ടാക്കണമെന്ന് അനിൽ നമ്പ്യാർ സ്വപ്നയോട് ആവശ്യപ്പെട്ടു .കോൺസുൽ ജനറലിന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർ കേസ് ഒത്തുതീർപ്പാക്കി .അങ്ങിനെ സ്വപ്നയുമായി അടുത്ത സൗഹൃദം ആയി . 2018 ൽ അനിൽ നമ്പ്യാരുടെ ക്ഷണം അനുസരിച്ച് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ അത്താഴ വിരുന്നിനു കണ്ടുമുട്ടി .ഇവിടെ വച്ചാണത്രെ ബിജെപിയെ സഹായിക്കണമെന്ന് അനിൽ പറയുന്നത് .അനിലിന്റെ സുഹൃത്തിന്റെ കട ഉത്ഘാടനം ചെയ്യാൻ കോൺസുലേറ്റ് ജനറലിനെ…

    Read More »
  • NEWS

    അമേരിക്കയെ ഞെട്ടിച്ച് ചൈന ,തൊടുത്തത് ആണവ പോർമുന വഹിക്കാവുന്ന മിസൈൽ

    കിഴക്കൻ തീരത്തെ സൈനിക നീക്കങ്ങൾക്ക് താക്കീതുമായി ചൈന .കഴിഞ്ഞ ദിവസം ചൈന നാല് ബാലിസ്റ്റിക് മിസൈലുകൾ ആണ് പരീക്ഷിച്ചത് .ഇതിൽ ഡി എഫ് 24 ആണവ പോർമുന വഹിക്കാൻ ശേഷി .ഉള്ളതാണ്. മേഖലയിൽ അമേരിക്ക രണ്ടു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചിട്ടുണ്ട് .ഇവയ്ക്കുള്ള മുന്നറിയിപ്പാണ് ചൈനയുടെ മിസൈലുകൾ . അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ തകർക്കാൻ ചൈനയ്ക്കാവുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .ഒക്ടോബറിൽ നടന്ന സൈനിക പരേഡിൽ പ്രസിഡണ്ട് ഷി ചിൻ പിംഗ് ചൈനയുടെ പ്രഹര ശേഷിയുള്ള റോക്കറ്റുകൾ അനാവരണം ചെയ്തിരുന്നു . ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ യുദ്ധക്കപ്പലുകൾ സൈനികാഭ്യാസത്തിനെത്തിയ ഹെയ്‌നാൻ ദ്വീപിനും പാരസെൽ ദ്വീപിനും ഇടയ്ക്കാണ് ചൈനയുടെ മിസൈൽ പതിച്ചത് .അതേസമയം മിസൈൽ പരീക്ഷണങ്ങളെ അപലപിച്ച് പെന്റഗൺ രംഗത്ത് വന്നു .ദക്ഷിണ ചൈന കടലിലെ തർക്ക പ്രദേശത്ത് സൈനികാഭ്യാസം നടത്തുന്നതിന് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി .

    Read More »
  • NEWS

    കേന്ദ്ര ധനമന്ത്രിക്ക് തകർപ്പൻ മറുപടി നൽകി ശശി തരൂർ

    കോവിഡ് ദൈവനിശ്ചയമെന്നും സാമ്പത്തികാവസ്ഥയിൽ ഞെരുക്കം ഉണ്ടാകുമെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശശി തരൂർ എംപി .പാർട്ടിക്കുള്ളിൽ നിന്ന് കടന്നാക്രമണം നേരിടുമ്പോൾ ആണ് ഭരണപക്ഷത്തെ തരൂർ പ്രതിക്കൂട്ടിൽ ആക്കുന്നത് . “ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി” എന്ന അടിക്കുറിപ്പോടെ ഒരു കാർട്ടൂൺ തരൂർ ഷെയർ ചെയ്തു .നോട്ടുനിരോധനവും ജിഎസ്ടിയും കൊവിഡും ഒക്കെ ഉൾക്കൊള്ളുന്നതാണ് കാർട്ടൂൺ . https://www.facebook.com/ShashiTharoor/posts/10157992321043167

    Read More »
  • NEWS

    ജനങ്ങളുടെ ദുരിതത്തിന് പിന്നില്‍ നിങ്ങളാണ്,കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി

    കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം വൈകുന്നതിലാണ് കേന്ദ്രത്തിന് കോടതിയുടെ ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നത്. ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കേണ്ടത് അവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. വ്യവസായികളുടെ താല്‍പര്യം നോക്കാതെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ശ്രദ്ധിക്കണമെന്ന് കോടതി പറയന്നു. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൊറോട്ടോറിയം കാലയളവില്‍ ഉപഭോക്താക്കളുടെ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്. പക്ഷേ അപ്പോഴും കൃത്യമായ തീരുമാനം കൈക്കൊള്ളാതെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിച്ചു കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ലോക്ഡൗണാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് തന്നെ റിസര്‍വ്…

    Read More »
  • NEWS

    പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവോ ?ആരോപണം ഉന്നയിച്ച് യൂത്ത് ലീഗ്

    പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് യൂത്ത് ലീഗ് .ഫേസ്ബുക്കിലൂടെയാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം . പി കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റ് – പാലത്തായിയിലെ പീഢനക്കേസിൽ പ്രതിയെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൂടാതെ ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷൻ(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയിൽ പ്രതിയെ സഹായിക്കാൻ കാരണമാകാവുന്നതാണ്. അതേ സമയം പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടോ പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയോ കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള…

    Read More »
Back to top button
error: