Month: August 2020
-
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80),…
Read More » -
LIFE
മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ശ്രീനിവാസന് ലഭിച്ച കഥ
മലയാള സിനിമയിലെ ഏറ്റവും മികച്ച നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിര്‍മ്മാതാവുമാണ് ശ്രീനിവാസന്‍. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും വിജയമായ ചുരുക്കം ചില തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയാണദ്ദേഹം. സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതിലും താരം ഏറെ ശ്രദ്ധിക്കാറുണ്ട്. ഇതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹത്തിന് ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ട്. ശ്രീനിവാസന്‍ നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം മലയാളിക്ക് പ്രീയപ്പെട്ടതാണ്. ഇക്കൂട്ടത്തില്‍ പലരും ഇപ്പോഴും ഓര്‍ത്ത് വെച്ചിരിക്കുന്ന കഥാപാത്രമാണ് പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാന്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രം. നിഷ്‌കളങ്കനായ ചെറുപ്പക്കാരനെ ചതിച്ചിട്ട് മറ്റൊരു ആലോചന വന്നപ്പോള്‍ കടന്നു കളഞ്ഞ പെണ്‍കുട്ടിയുടെയും അവള്‍ക്ക് മുക്കുപണ്ടത്തില്‍ സ്വര്‍ണമാല പണിഞ്ഞു നല്‍കിയ തട്ടാന്റെ പ്രതികാരവും മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി തന്നെയാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ചില കാരണങ്ങളാല്‍ ഇത് നടക്കാതെ വരികയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കഥ…
Read More » -
TRENDING
വിമാന സര്‍വ്വീസുകളില്‍ ഭക്ഷണവിതരണം പുനരാരംഭിച്ചു; മാസ്‌ക് നിര്‍ബന്ധം
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പതുക്കെ പതുക്കെ ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. വിമാനയാത്രയില്‍ ഭക്ഷണ വിതരണമാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര വിമാനങ്ങളിലും രാജ്യാന്തര സര്‍വീസുകളിലും ഇനി പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും ചൂടുള്ള ഭക്ഷണവും വിളമ്പാം. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 25ന് പുനരാരംഭിച്ച ആഭ്യന്തര വിമാനങ്ങളില്‍ ഇന്‍-ഫ്‌ളൈറ്റ് ഭക്ഷണസേവനം അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ മുന്‍കൂറായി പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണവും സ്‌നാക്‌സും മാത്രമാണു നല്‍കിയിരുന്നത്. അതേസമയം, ഫെയ്സ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനക്കമ്പനികള്‍ക്കു നോ-ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും ഡയറക്ടറ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ ഉത്തരവനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റ്, പാത്രങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഓരോ തവണയും ഭക്ഷണമോ പാനീയമോ നല്‍കിയ ശേഷം ക്രൂ പുതിയ കയ്യുറകള്‍ ധരിക്കണം. വിമാനത്തിനുള്ളില്‍ വിനോദത്തിനുള്ള…
Read More » -
LIFE
” വരയന്‍ ” പ്രമോ സോംങ് റിലീസായി
സത്യം സിനിമാസിന്റെ ബാനറിൽ എ.ജി.പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത “വരയൻ ” എന്ന ചിത്രത്തിലെ “ഏദനിൽ മധു നിറയും” എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രമോ സോംങ് സത്യം ഓഡിയോസിന്റെ യു ട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ബി കെ ഹരി നാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തിൽ സന തന്നെ അഭിനയിച്ച പ്രമോ സോംങ് വീഡിയോയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ചിത്രത്തില്‍ നായകനായ സിജു വിൽസനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. പ്രസന്ന മാസ്റ്ററുടെ കോറിയോഗ്രാഫിയിൽ നാല് മനോഹര ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി,സുധാകരന്‍ കെ പി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു…
Read More » -
NEWS
നെടുങ്കണ്ടം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി വേണുഗോപാലടക്കം മൂന്ന് പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ഡിവൈഎസ്പിമാരായ ഷംസ്, അബ്ദുല്‍ സലാം എന്നിവരെയും പരിശോധിക്കാന്‍ അനുമതി തേടി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ മൂന്ന് പേര്‍ക്കും അനധികൃത കസ്റ്റഡിയും മര്‍ദ്ദനവും അറിയാമായിരുന്നെന്ന സംശയത്തിലാണ് സിബിഐയുടെ ഈ നടപടി. അതേസമയം, രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പേരിലേക്കും സിബിഐ അന്വേഷണം നീട്ടുകയാണ്. രാജ്കുമാര്‍ കൊല്ലപ്പെടുമ്പോള്‍ ഇടുക്കി എസ്പിയായിരുന്ന കെ.ബി. വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പിയായിരുന്ന ഷംസ്, സ്‌പെഷല്‍ ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന അബ്ദുല്‍ സലാം എന്നിവരെയാണു നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്. മൂവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ 2019 ജൂണ്‍ 12നാണു രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 15നു അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍ 21ന് ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് രാജ്കുമാറിന്റെ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ന്യുമോണിയ…
Read More » -
LIFE
ഞാന്‍ പണിതുകൊടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്നും എനിക്ക് വാറണ്ട് വന്നിട്ടുണ്ട്- കലാഭവന്‍ മണി
മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അപൂര്‍വ്വം ചില പ്രതിഭകളുണ്ടാവും. അയാളുടെ വിയോഗത്തില്‍ ഒരു നാട് മുഴുവന്‍ ഒന്നിച്ച് കണ്ണുനീര്‍ പൊഴിക്കുന്നുമുണ്ടാകും. മലയാളി സംബന്ധിച്ചിടത്തോളം അത്തരത്തില്‍ എല്ലാവരുടേയും മനസിലിടമുണ്ടായിരുന്ന നടനായിരുന്നു കലാഭവന്‍ മണി. മണിയെ ഇഷ്ടമില്ലാത്ത മലയാളിയുണ്ടോ എന്ന് സംശയമാണ്. മണിയും മണിയുടെ പാട്ടും മലയാളി ഉള്ളകാലം മറക്കില്ല. ചാലക്കുടിക്കാരുടെ സ്വന്തം മണി കലാഭവനിലൂടെ വളര്‍ന്ന് മലയാള സിനിമയിലെത്തി മലയാളത്തിന്റെ മണിമുത്തായത് കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്. വേദനകളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യമായിരുന്നു മണിയുടേത്. താന്‍ വളര്‍ന്ന് വന്ന സാഹചര്യങ്ങളെക്കുറിച്ച് മണി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മണിയുടെ കഥകളെല്ലാം കണ്ണീരില്‍ തീര്‍ത്ത ചിരികളാണ്. മണിയുടെ കഥ കേട്ട് നമ്മള്‍ ചിരിക്കുമെങ്കിലും ആ ചിരിയുണ്ടാവാനിടയായ സാഹചര്യം ഓര്‍ക്കുമ്പോള്‍ ഏതൊരാളുടെയും കണ്ണൊന്ന് നനയും. ചാലക്കുടിക്കാരുടെ ഏതാവിശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന കലാഭവന്‍ മണി തന്നാല്‍ കഴിയും വിധം എല്ലാവരേയും സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. അത്തരത്തില്‍ മണിയുടെ സഹായത്തില്‍ പണിത ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ നിന്നും മണിക്ക്…
Read More » -
NEWS
ഈ വിഷയത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു: അനിൽ നമ്പ്യാർ
ജനം ടി വി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കുന്നുവെന്നു അനിൽ നമ്പ്യാർ. ഫേസ്ബുക് പോസ്റ്റിലാണ് അനിൽ നമ്പ്യാർ ഇക്കാര്യം പറഞ്ഞത്. അനിൽ നമ്പ്യാരുടെ ഫേസ്ബുക് പോസ്റ്റ് – കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ. ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ് എൻ്റെ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറൽ പോലും ഏറ്റിട്ടില്ല. നിങ്ങൾ വർദ്ധിത വീര്യത്തോടെ വ്യാജ വാർത്തകളുമായി പൊതുബോധത്തിൽ പ്രഹരമേൽപ്പിക്കുന്നത് തുടരുക. ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല. കെട്ടുകഥകൾക്ക് അൽപ്പായുസ്സേയുള്ളൂ. എന്നെ മനസ്സിലാക്കിയവർക്ക്, എന്നെ അടുത്തറിയുന്നവർക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ പുകമറക്കുള്ളിൽ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവർ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക. സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നിൽ ഹാജരായി ഇന്നലെ ഞാൻ മൊഴി കൊടുത്തു. ക്യാമറകൾക്ക് മുന്നിലൂടെ ഒരു സാധാരണക്കാരനായി നടന്നുപോയാണ് അവരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയത്.…
Read More » -
LIFE
ഞാന്‍ ഉയരമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നു: ഗിന്നസ് പക്രു
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷ് പാടിയപ്പോള്‍ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കി പൊക്കമില്ലായ്മയിലൂടെ ലോകത്തിന്റെ നെറുകയെിലെത്തിയ കലാകാരനാണ് ഗിന്നസ് പക്രു. സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ മിമിക്രി, മോണോ ആക്ട് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു അദ്ദേഹം. പിന്നീട് സിനിമയിലെത്തിയപ്പോള്‍ തനിക്ക് ലഭിച്ച വേഷങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായി. നടനായും, നായകനായും, തിരക്കഥാകൃത്തായും തിളങ്ങിയ പക്രുവിന് മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടി കൈയ്യിലുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന നേട്ടം. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് പക്രു നായകനായി അഭിനയിച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സാധിച്ച ഒരാഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പണ്ട് മുതലേ താനൊരു പൊക്കമുള്ള പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നുള്ളു. അമ്മയാണ് പക്ഷേ എന്നെക്കാള്‍ മുന്‍പേ കാര്യങ്ങള്‍ നീക്കിയത്. പിന്നീടാണ് ഞാന്‍ അറിയുന്നത് അമ്മ എനിക്ക ്‌വേണ്ടി പലരോടും വിവാഹം കാര്യം സംസാരിച്ചിരുന്നുവെന്ന്. അമ്മയും ബന്ധുക്കളുമാണ് ആദ്യം പെണ്ണ്…
Read More » -
TRENDING
അയ്യങ്കാളി മലയാളി അറിയേണ്ട പാഠപുസ്തകം; മുഖ്യമന്ത്രി
തിരവനന്തപുരം: ഇന്ന് അയ്യങ്കാളി ദിനം. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖന്‍. ഇന്ന് ഈ പ്രിയ പുത്രനെ മറന്നാല്‍ ഇന്ത്യന്‍ സമര ചരിത്രത്തിന് തന്നെ വലിയ പ്രാധാന്യമില്ലെന്ന് പറയാം. 1863 ഓഗസ്റ്റ് 28ന് അയ്യന്‍- മാല ദമ്പതികളുടെ മകനായി പിറന്ന ഇന്ത്യയുടെ മഹാനായ പുത്രനാണ് അയ്യന്‍കാളി. ഇപ്പോഴിതാ അയ്യന്‍കാളിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാന്‍ അയ്യന്‍കാളി കൊളുത്തിയ അഗ്‌നി വഴിവിളക്കായി ജ്വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ടുള്ള പോരാട്ടത്തില്‍ എല്ലാ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വഴി കാട്ടിയാകണമെന്നും അയ്യന്‍കാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അര്‍ത്ഥപൂര്‍ണമാകട്ടെ എന്നും അദ്ദേഹം കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിൻ്റെ…
Read More »