NEWS

ബിജെപിക്കായി അനിൽ നമ്പ്യാർ സഹായം തേടിയെന്ന് സ്വപ്ന

ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ബിജെപിക്കായി സഹായം തേടിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി .കസ്റ്റംസിന് നൽകിയ മൊഴിയിൽ ആണ് ഈ വിവരം ഉള്ളത് .കോൺസുലേറ്റ് ബിജെപിയെ പിന്തുണയ്ക്കണമെന്നും അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവത്രെ .

സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് മുഖേന ആണ് അനിൽ നമ്പ്യാർ സ്വപ്നയെ പരിചയപ്പെടുന്നത് .ദുബായിൽ അനിൽ നമ്പ്യാർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഉണ്ടായിരുന്നു .ഇതിനെ മറി കടന്നു ജയിലിൽ കഴിയുന്ന ഒരു മലയാളി വ്യവസായിയുടെ അഭിമുഖം നടത്താൻ ഏർപ്പാട് ഉണ്ടാക്കണമെന്ന് അനിൽ നമ്പ്യാർ സ്വപ്നയോട് ആവശ്യപ്പെട്ടു .കോൺസുൽ ജനറലിന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർ കേസ് ഒത്തുതീർപ്പാക്കി .അങ്ങിനെ സ്വപ്നയുമായി അടുത്ത സൗഹൃദം ആയി .

2018 ൽ അനിൽ നമ്പ്യാരുടെ ക്ഷണം അനുസരിച്ച് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ അത്താഴ വിരുന്നിനു കണ്ടുമുട്ടി .ഇവിടെ വച്ചാണത്രെ ബിജെപിയെ സഹായിക്കണമെന്ന് അനിൽ പറയുന്നത് .അനിലിന്റെ സുഹൃത്തിന്റെ കട ഉത്ഘാടനം ചെയ്യാൻ കോൺസുലേറ്റ് ജനറലിനെ കൊണ്ട് വരാനും അനിൽ സ്വപ്നയുടെ സഹായം തേടിയിരുന്നു .

നയതന്ത്ര ബാഗേജ് പിടിച്ച വിവരം കോൺസുൽ ജനറൽ അറിഞ്ഞപ്പോൾ വാർത്ത വരുന്നത് തടയാൻ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു .പക്ഷെ ഒന്നും ചെയ്യാനായില്ല .അഭിഭാഷകന്റെ നിർദേശപ്രകാരം ജൂലൈ 5 നു ഉച്ചയോടെ ഒളിവിൽ പോകാൻ യാത്ര തിരിച്ചു .ഇതിനു പിന്നാലെയാണ് അനിൽ നമ്പ്യാർ വിളിക്കുന്നത് .നയതന്ത്ര ബാഗേജ് അല്ല സ്വകാര്യ വ്യക്തിയുടേതാണ് എന്ന് പറഞ്ഞ് കോൺസുൽ ജനറലിനോട് വാർത്താക്കുറിപ്പ് ഇറക്കാൻ അനിൽ നമ്പ്യാർ നിർദേശിച്ചു .ഇക്കാര്യം താൻ കോൺസുൽ ജനറലിനോട് പറഞ്ഞു.അനിലിനോട് തന്നെ വാർത്താക്കുറിപ്പ് തയ്യാറാക്കാൻ കോൺസുൽ ജനറൽ നിർദ്ദേശിച്ചു .ഇക്കാര്യം താൻ അനിലിനെ അറിയിച്ചു .അനിൽ സമ്മതിക്കുകയും ചെയ്തു .എന്നാൽ പിന്നീട് എന്താണ് ഉണ്ടായതെന്ന് തനിക്കിറിയില്ല എന്നും സ്വപ്ന പറയുന്നു .

Back to top button
error: