Month: August 2020
-
NEWS
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പുതിയ നീക്കവുമായി കേന്ദ്രം
ഇനി മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനായി ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാണ് ഈ ആശയത്തിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ കേരളമടക്കം 7 സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ പലരും തദ്ദേശതിരഞ്ഞെടുപ്പിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തു പോകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ്് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന…
Read More » -
NEWS
കുട്ടികളെ ഇനി ചരിത്രം പഠിപ്പിക്കും ,ആർഎസ്എസ് ചരിത്രം
കോവിഡിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ചരിത്രം പഠിപ്പിക്കാൻ പ്രത്യേക പരിപാടിയുമായി സംഘം .മധ്യപ്രദേശിലെ 31 ജില്ലകളിൽ ആണ് ആർഎസ്എസ് പരീക്ഷണം .ഇതിനായി 1000 പേരെയാണ് ആർഎസ്എസ് നിയോഗിച്ചിരിക്കുന്നത് .ബാലഗോകുലത്തിന്റെ കീഴിലാണ് പഠിപ്പിക്കൽ . മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ 600 ൽ പരം പാഠ്യശാലകളിലൂടെയാണ് സംഘ ചരിത്രം ആർഎസ്എസ് പഠിപ്പിക്കുന്നത് .ആർഎസ്എസ് ചിന്തകൾ ,സദാചാര -സാംസ്കാരിക മൂല്യങ്ങൾ എന്നിവയൊക്കെ പാഠ്യ വിഷയങ്ങൾ ആണ് എട്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് നൽകുന്നത് . ദിവസേന മൂന്നു മണിക്കൂർ ആണ് ക്‌ളാസ് എടുക്കുന്നത് .പുസ്തകങ്ങളുടെയും സാമൂഹിക റേഡിയോയുടെയും സഹായത്താലാണ് ക്ലാസ് എടുക്കുന്നത് .മധ്യപ്രദേശിൽ വിജയിച്ചാൽ രാജ്യമൊട്ടാകെ ഈ പരീക്ഷണം ആവർത്തിച്ച് കുട്ടികൾക്ക് ആർഎസ്എസ് ചരിത്രം പഠിപ്പിക്കാനാണ് ആർഎസ്എസ് നീക്കം .
Read More » -
LIFE
പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു
മലയാള സിനിമയില്‍ നൂറ് കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് നേട്ടം ആദ്യമായി കൈവരിക്കുന്ന ചിത്രമായിരുന്നു പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖായിരുന്നു. ഉദയ്കൃഷ്ണ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആറടി ദൂരത്ത് നിന്നും പുലിയെ വേലെറിഞ്ഞ് കൊല്ലുന്ന പുലിയൂര്‍ കാട്ടിലെ പുലിമുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിന്റെ അസാധ്യ പ്രകടനം കൊണ്ടും സംവിധായകന്റെ വൈഭവം കൊണ്ടുമാണ് പുലിമുരുകന്‍ എന്ന ചിത്രം അന്നുവരെയുണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയത്. ഈയടുത്ത് സംവിധായകന്‍ വൈശാഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുലിമുരുകനെക്കുറിച്ചുള്ള രസകരമായ അനുഭവം പ്രേക്ഷകരോട് പങ്ക് വെച്ചത്. തന്റെ ആദ്യ ചിത്രം മുതല്‍ ഒരു സിനിമയുടെ വിജയത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും നിര്‍മ്മാതാക്കളോട് മനസ് തുറന്ന് സംസാരിക്കാറുണ്ട്. ഒരുപക്ഷേ സിനിമ പരാജയപ്പെട്ടാല്‍ മുടക്കുന്ന പണമെല്ലാം നഷ്ടപ്പെടും. പുലിമുരുകനെപ്പറ്റിയും ഇതേ ആശങ്ക ഉണ്ടായിരുന്നു. ചിത്രം ഒരുങ്ങുന്നത് വലിയ ബഡ്ജറ്റിലാണ് അതുകൊണ്ട് തന്നെ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നത് ഏറ്റവും വലിയ…
Read More » -
TRENDING
ഓര്‍മ്മയായി ചാഡ്‌വിക്ക് ബോസ്മാന്‍…
പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു.വയറ്റിലെ അര്‍ബുദത്തെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയിലാണ് ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. മാര്‍വല്‍ സിനിമാറ്റിക് പ്രപഞ്ചത്തില്‍ ബ്ലാക്ക് പാന്തറായി പ്രശസ്തി കണ്ടെത്തുന്നതിനുമുമ്പ് ബ്ലാക്ക് ഐക്കണുകളായ ജാക്കി റോബിന്‍സണ്‍, ജെയിംസ് ബ്ര ണ്‍ എന്നിവരില്‍ അഭിനയിച്ച താരം ഇനി ഓര്‍മയാകുമ്പോള്‍ സിനിമ ലോകത്തിന് നഷ്ടമായത് ഒരു കരുത്തുറ്റ അഭിനേതാവിനെ കൂടിയാണ്. ചാഡ്‌വിക്ക് ഒരു യഥാര്‍ത്ഥ പോരാളിയും സ്ഥിരോത്സാഹിയുമായിരുന്നു .ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം പറയുന്നു. ക്യാപ്റ്റന്‍ അമേരിക്ക, സിവില്‍വാര്‍, 42, ഗെറ്റ് ഓണ്‍ അപ്, അവെഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ്ഗെയിം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാല്…
Read More » -
LIFE
മലയാളിക്ക് നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടി തന്നെയാണ് അര്‍ജുനന്‍- രഞ്ജിത്ത് ശങ്കര്‍ പറയുന്നു
ഒരുപിടി മികച്ച ചിത്രങ്ങല്‍ മലയാളിക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ അയാള്‍ മലയാള സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. രഞ്ജിത്ത് ശങ്കറിന്റേതായി പുറത്ത് വന്ന രണ്ടാമത്തെ ചിത്രമായിരുന്നു പൃത്വിരാജ് നായകനായെത്തിയ അര്‍ജുനന്‍ സാക്ഷി. എറണാകുളം ജില്ലാ കളക്ടര്‍ ഫിറോസ് മൂപ്പന്റെ മരണവും, ആ മരണം നേരില്‍ കണ്ട അര്‍ജുനന്‍ എന്ന അജ്ഞാതന്റെയും കഥ പറയുന്ന ചിത്രത്തില്‍ റോയ് മാത്യു എന്ന കഥാപാത്രമായിട്ടാണ് പൃത്വിരാജ് അഭിനയിച്ചത്. അബദ്ധവശാല്‍ അര്‍ജുനനായി തെറ്റിദ്ധരിക്കപ്പെടുന്ന റോയ് മാത്യു ഫിറോസ് മൂപ്പന്റെ മരണത്തിലെ സത്യം അന്വേഷിച്ച് പോവുന്നതോടെ ചിത്രം കൂടുതല്‍ സങ്കീര്‍ണമാകുന്നു. പ്രമേയപരമായി അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു അര്‍ജുനന്‍ സാക്ഷി. ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ജുനന്‍ എന്ന ദൃക്‌സാക്ഷി പത്രാധിപര്‍ക്കെഴുതുന്ന കത്തായിരുന്നു ചിത്രത്തിന്റെ നെടുംതൂണ്‍. ചിത്രം അവസാനിക്കുമ്പോഴും ആരാണ് അര്‍ജുനന്‍ എന്ന ചോദ്യം ബാക്കി…
Read More » -
TRENDING
വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം
ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണത്തിന്റെയും വാക്‌സിന്‍ പരീക്ഷണത്തിന്റെയും പണിപ്പുരയിലാണ്.ആരാണ് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുക എന്ന മത്സരബുദ്ധിയും രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് യു.എസ്. യു.എസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിനാണ് കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യയോടൊപ്പം ചേരുന്നത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്. ബെയ്ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്സീന്റെ നിര്‍മാണത്തിനു വേണ്ടിയാണ് ബിഇയ്ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നുവരികയാണെന്നും അടുത്ത വര്‍ഷത്തോടെ വാക്‌സീന്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിസിഎം അധികൃതര്‍ പറഞ്ഞു. വാക്സീന്‍ വിജയകരമായാല്‍ ലക്ഷക്കണക്കിനു വാക്‌സിനുകള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നല്‍കാന്‍ കഴിയുമെന്നാണ് ബിഇ വിലയിരുത്തുന്നത്. ഇതോടെ ഒരുപരിധി വരെയെങ്കിലും കോവിഡില്‍ നിന്ന് മുക്തി നേടാനാകുമെന്ന് വിശ്വസിക്കുന്നു.
Read More » -
LIFE
” പ്ലാവില ” ഒരുങ്ങുന്നു
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്ലാവില “.ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ തിരുവനന്തപുരം ആരതി ഇൻ റിക്കോർഡ് സ്റ്റുഡിയോവിൽ വെച്ച് റിക്കോർഡ് ചെയ്തു. കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. പി ജയചന്ദ്രൻ,ജി വേണുഗോപാൽ,മധു ബാലകൃഷ്ണൻ,സിത്താര കൃഷ്ണ കുമാർ,ബേബി ശ്രേയ എന്നിവരാണ് ഗായകർ. കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു. ഛായാഗ്രഹണം-വി കെ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-രാകേഷ് പുത്തൂർ,എഡിറ്റർ-വി സാജൻ,ചീഫ് അസോസിയേറ്റ് ഡറക്ടർ-കമൽ പയ്യന്നൂർ,ഫിനാൻസ് കൺട്രോളർ-ബാലൻ വി കാഞ്ഞങ്ങാട്,ഓഫീസ്സ് നിർവ്വഹണം-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ബിജു രാമകൃഷ്ണൻ,കാർത്തിക വെെഖരി. ജാതിഭ്രാന്തും മതവിദ്വേഷങ്ങളും വ്യക്തി താല്പര്യങ്ങളും നിമിത്തം തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സ്നേഹത്തിന്റെയും കരുതലിന്റെയും ചേരുവ കൊണ്ട് തിരിച്ചു പിടിക്കാന്‍,ഗ്രാമ…
Read More » -
TRENDING
സുശാന്തിന്റെ മരണത്തിന് പിന്നില്‍ ആര്? റിയയുമായുളള ചോദ്യം ചെയ്യല്‍ തുടരുന്നു
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിരവധി വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. തന്റെ മകനെ റിയ ചക്രവര്‍ത്തി വിഷം കൊടുത്ത് കൊന്നതാണെന്നും റിയയെ അറസ്റ്റ് ചെയ്യണമെന്നുമുളള സുശാന്തിന്റെ പിതാവിന്റെ വാദങ്ങള്‍ നിലനില്‍ക്കെ റിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പത്തരയ്ക്ക് ഹാജരാകാന്‍ റിയയോട് സിബിഐ ആവശ്യപ്പെട്ടു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍, വസ്തുവകകള്‍, സുശാന്തിന് നല്‍കിയിരുന്ന മരുന്നുകള്‍, ഡോക്ടറുടെ കുറിപ്പ് എന്നിവയെക്കുറിച്ച് ചോദിക്കും. അതേസമയം, ഇന്നലെയും സിബിഐ റിയയെ ചോദ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്നിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏറെ വൈകിയാണ് അവസാനിച്ചത്. ഓരോ ദിവസവും റിയ ഉയര്‍ത്തുന്ന വാദങ്ങള്‍ താന്‍ നിരപരാധി എന്ന് തന്നെയാണ്. ലഹരി മരുന്ന് കടത്തുമായും സുശാന്തിന്റെ മരണത്തിന് പിന്നിലും റിയയ്ക്ക് ബന്ധമുണ്ടെന്ന വാദങ്ങളെ പൊളിച്ചെഴുതുന്ന വെളിപ്പെടുത്തലുകളാണ് റിയ മുന്നോട്ട് വെക്കുന്നത്.
Read More » -
NEWS
പരസ്യ പ്രസ്താവന നിരോധിച്ച് കെ പി സി സി, എ.ഐ.സി.സി നിര്‍ദ്ദേശം പാലിക്കണം:മുല്ലപ്പള്ളി
സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു. കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ തുടങ്ങിയവർ ശശി തരൂരിന് എതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ കെ എസ് ശബരീനാഥൻ എംഎൽഎ ശശി തരൂരിനെ അനുകൂലിച്ചും രംഗത്ത് വന്നു.
Read More » -
TRENDING
“ദുനിയാവിന്റെ ഒരറ്റത്ത് ” വീഡിയോ സോംങ് റിലീസ്
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന “ദുനിയാവിന്റെ ഒരറ്റത്ത് “.എന്ന സിനിമയിൽ ഒാര്‍ഡിനറി,അനാര്‍ക്കലി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ എഴുതി പ്രശസ്ത നടന്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ “”പാട്ടു പെട്ടിക്കാരാ “”എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡീയോ സോംങ് റിലീസായി. ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ” ഒരു മെക്സിക്കന്‍ അപാരത ” ഫെയിം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് ” സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്,കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.സഫീര്‍ റുമനെ,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,ജബിര്‍ ഓട്ടുപുരയ്ക്കല്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.
Read More »