Month: August 2020
-
TRENDING
ദാവൂദിനെയും ഹാജി മസ്താനെയും വിറപ്പിച്ച ജനാഭായി -മുംബൈ അധോലോക റാണിമാരെ കുറിച്ച് പരമ്പര -1
ദാവൂദ് ഇബ്രാഹിം ഇന്ന് ലോക തീവ്രവാദ ഭൂപടത്തിൽ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയാണ് .എന്നാൽ ദാവൂദ് ഇബ്രാഹിമിനെയും ദാവൂദിന്റെ അധോലോക ഗുരു ഹാജി മസ്താനെയും തന്റെ വിരലുകൾക്കനുസരിച്ച് ചലിപ്പിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു ബോംബെ അധോലോകത്ത് ,പേര് ജനാഭായി ദാരൂവാല . 1920 കളുടെ തുടക്കത്തിൽ ഡോംഗ്രിയിലാണ് സൈനബ് എന്ന ജനാഭായിയുടെ ജനനം .1930 കളിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ജനാഭായി ചേർന്ന് പ്രവർത്തിച്ചിരുന്നുവത്രെ .പതിനാലാം വയസിൽ ജനാഭായിയെ വിവാഹം കഴിപ്പിച്ചു .1947 ലെ വിഭജന കാലത്ത് ജനാഭായി രാജ്യം വിടാൻ തയ്യാറായില്ല .ക്രുദ്ധനായ ഭർത്താവ് ജനാഭായിയെയും അഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയി . സ്വാതന്ത്ര്യത്തിനു ശേഷം ബോംബെയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി .പാവങ്ങൾക്ക് റേഷൻ വഴി അരിവിതരണം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചു .അഞ്ചു കുഞ്ഞുങ്ങളെ പോറ്റാൻ ജനാഭായി അരി വാങ്ങി മറിച്ചു വിൽക്കൽ ആരംഭിച്ചു .ഈ ഘട്ടത്തിൽ ജനാഭായി കള്ളക്കടത്തുകാരുമായി ബന്ധപ്പെടാൻ തുടങ്ങി .പിന്നാലെ വ്യാജ വാറ്റ് കേന്ദ്രം…
Read More » -
NEWS
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കഴിഞ്ഞു ,24 മണിക്കൂറിനുള്ളിൽ അറുപതിനായിരത്തിലധികം പേർക്ക് രോഗബാധ
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു .24 മണിക്കൂറിനിടെ 60,963പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് .ഇന്ത്യയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 23,29,639 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 834 പേരാണ് മരിച്ചത് .64,3948 പേർ ചികിത്സയിലാണ്.രോഗമുക്തർ 16,39,599 പേർ.ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചത് . മഹാരഷ്ട്രയിലും തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകത്തിലും രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു .മഹാരാഷ്ട്രയിൽ 5,35,601 പേർക്കും തമിഴ്നാട്ടിൽ 3,08,64പേർക്കും ആന്ധ്രാപ്രദേശിൽ 2,44,549 പേർക്കും കർണാടകയിൽ 1,88,611 പേർക്കും ഇതുവരെ രോഗം ബാധിച്ചു .
Read More » -
NEWS
കോൺഗ്രസിന് തലവേദനയായി അമരീന്ദർ – ബാജ്വ പോര് പഞ്ചാബിൽ
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രാജ്യസഭാ എംപി പര്‍താപ് സിങ്ങ് ബാജ്വയും തമ്മിലുള്ള ചേരിപ്പോര് കോൺഗ്രസ്സ് ഹൈക്കമാൻഡിനു പുതിയ തലവേദന ആകുകയാണ് .ബാജ്വയുടെ സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ ആണ് പഞ്ചാബ് രാഷ്ട്രീയത്തിൽ നിറയുന്നത് പഞ്ചാബിലെ വിഷമദ്യ ദുരന്തത്തെ തുടർന്ന് പര്‍താപ് സിങ്ങ് ബാജ്വ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു ,ഇതിനു പിന്നാലെ പര്‍താപ് സിങ്ങ് ബാജ്വക്കുണ്ടായിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു .ഇതോടെ പര്‍താപ് സിങ്ങ് ബാജ്വ സംസ്ഥാന ഡി ജി പിക്കെതീരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി . ഇത് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ചൊടിപ്പിച്ചു .എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ തന്നോടോ ഹൈക്കമാണ്ടിനോടോ പറയണമെന്ന് അമരീന്ദർ സിങ് തുറന്നടിച്ചു .അല്ലാതെ ഡി ജി പിയെ ചീത്ത വിളിക്കുക അല്ല വേണ്ടത് എന്നും അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി . എന്നാൽ തൻറെയും കുടുംബത്തിൻറെയും ജീവൻ അപകടത്തിലാക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് പര്‍താപ് സിങ്ങ് ബാജ്വയുടെ നിലപാട് .പര്‍താപ് സിങ്ങ് ബാജ്വയെ അമരീന്ദർ സിങ്…
Read More » -
NEWS
ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമല ഹാരിസെന്ന ഇന്ത്യൻ വംശജയെ അറിയാം
അമേരിക്കൻ സെനറ്റിലെ ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തതിൽ അത്ഭുതമില്ല .2016 മുതൽ തന്നെ അത് ഏതാണ്ട് ഉറപ്പായിരുന്നു .എന്നാൽ വൈസ് പ്രസിഡണ്ട് സ്ഥാനാർഥിയായല്ല കമലയുടെ പേര് കേട്ടത് ,പ്രസിഡണ്ട് സ്ഥാനാർത്ഥിയായി തന്നെ .എന്നാൽ പിന്നീടുള്ള രാഷ്ട്രീയ കണക്കു കൂട്ടലുകൾ ജോ ബൈഡനു തുണയായി.കമല വൈസ് പ്രസിഡന്റ സ്ഥാനാർഥി ആയെങ്കിലും വരുമെന്ന് ഉറപ്പായിരുന്നു . പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാട് എടുത്തിരുന്ന കമല പൊടുന്നനെ ആ നീക്കത്തിൽ നിന്ന് പിന്മാറിയത് വാർത്തയായിരുന്നു .അന്ന് ഡൊണാൾഡ് ട്രംപ് പരിഹാസ രൂപേണ പറഞ്ഞത് ‘മിസ് യു കമല’ എന്നാണ്. “വിഷമിക്കേണ്ട പ്രസിഡണ്ട് .നിങ്ങളെ വിചാരണ ചെയ്യാൻ ഞാനുമുണ്ടാവും .ഞാൻ ശത കോടീശ്വരി അല്ല .തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ ഞങ്ങൾ ഏറെ ബുദ്ധിമുട്ടും.”കമലയുടെ മറുപടി ഇതായിരുന്നു . ഹാവാർഡ് ,കാലിഫോർണിയ യൂണിവേഴ്സിറ്റികളിൽ നിന്നാണ് കമല പഠനം പൂർത്തിയാക്കിയത് .2003 ൽ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ജില്ലാ അറ്റോർണി ആയി .2011…
Read More » -
NEWS
ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി വസുന്ധര രാജെ ,സച്ചിൻ പൈലറ്റിൽ നിന്ന് രണ്ടാം സ്ഥാനം തട്ടിയെടുത്ത് അശോക് ഗെഹ്‌ലോട്ട്
രാജസ്ഥാൻ കോൺഗ്രസിൽ ഒടുവിൽ വെടിനിർത്തൽ വന്നെത്തി .തന്റെ എംഎൽഎമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കഴിഞ്ഞു പോയ സംഭവങ്ങളിൽ പശ്ചാത്താപം ഇല്ലെന്നു സച്ചിൻ പൈലറ്റും വ്യക്തമാക്കി .എന്നാൽ ഒരു കാര്യം അശോക് ഗെഹ്‌ലോട്ട് തറപ്പിച്ചു പറഞ്ഞു ,തന്റെ മന്ത്രിസഭ കാലാവധി പൂർത്തിയാകും . തീ കെട്ടടങ്ങിയപ്പോൾ ഒരു ചോദ്യം ബാക്കിയായി .ആരാണ് ഈ ഓട്ട മത്സരത്തിൽ ജയിച്ചത് ഗെഹ്‌ലോട്ടോ സച്ചിനോ അതോ ബിജെപി മുന്മുഖ്യമന്ത്രി വസുന്ധര രാജെയോ ?രാഷ്ട്രീയ വിദഗ്ധർ ഒന്നടങ്കം പറയുന്നു അത് രാജെ തന്നെ എന്ന് . ഗെഹ്‌ലോട്ടും സച്ചിനും പഞ്ച ഗുസ്തി മത്സരം നടത്തുമ്പോൾ അപ്പുറത്ത് ബിജെപി കേന്ദ്ര നേതൃത്വവുമായി ഒരു വലിയ യുദ്ധം നടത്തുകയായിരുന്നു രാജെ .72 ബിജെപി എംഎൽഎമാരിൽ പകുതിയിലധികം പേരെ രാജെ സ്വന്തം പക്ഷത്ത് അണിനിരത്തി കേന്ദ്ര നേതൃത്വവുമായി വിലപേശി . “കോൺഗ്രസിലെ ഈ പ്രതിസന്ധികളിൽ രാജെയുടെ പ്രതികരണം ശ്രദ്ധിക്കുക .രാജസ്ഥാനിൽ രാജെ ബിജെപിക്കെന്താണ് എന്ന് കാണിച്ചു കൊടുക്കുകയായിരുന്നു അവർ .”രാഷ്ട്രീയ…
Read More » -
TRENDING
ബോഡി ഷെയിമിങ്ങിനെ അതിജീവിച്ച് മോഡലായ തീർത്ഥയുമായി അഭിമുഖം -വീഡിയോ
‘തടി കുറിച്ചിട്ട് വാ ,എന്നിട്ട് നോക്കാം ‘ ഈ ഡയലോഗ് ഒരു തവണയല്ല തീർത്ഥ അനിൽകുമാർ എന്ന യുവ മോഡൽ കേട്ടത് .ആദ്യമൊക്കെ സങ്കടം വരുമായിരുന്നു തീർത്ഥക്ക് .എന്നാൽ സങ്കടം പിന്നീട് വാശിയിലേക്ക് വഴി മാറി .ഈ തടി വച്ച് തന്നെ ഈ രംഗത്ത് സജീവമാകണം .അങ്ങിനെ തീർത്ഥ മോഡൽ ആയി . ഒട്ടേറെ അധിക്ഷേപങ്ങൾ സഹിച്ചാണ് തീർത്ഥ വിജയത്തിന്റെ പടി ചവിട്ടിക്കയറുന്നത് .ഒരിക്കൽ പരാജയപ്പെട്ടു എന്ന് തോന്നിയാൽ പിന്നീട് തിരിച്ചുവരാൻ എളുപ്പമല്ലെന്ന് തീർത്ഥ ആണയിടുന്നു . യുവ സൈക്കോളജിസ്റ്റ് കൂടിയായ തീർത്ഥ മോഡലിംഗ് രംഗത്തും ടെലിഫിലിം രംഗത്തും സജീവമാണ് .സിനിമയിലും തീർത്ഥ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .ഈ മേഖലയിലുള്ളവരോട് തീർത്ഥ പറയുന്നു, തടി ഒന്നിനും ഒരു പരിമിതി അല്ല . തീർത്ഥ അനിൽ കുമാർ തന്റെ വിശേഷങ്ങൾ NewsThen ടീമിനോട് പങ്കുവെച്ചു -വീഡിയോ കാണുക
Read More » -
NEWS
കോവിഡ് വാക്സിനു ആവശ്യക്കാർ ഏറെ , ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുടിൻ
റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 20 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രെസിഡന്റ് വ്ലാദിമിർ പുടിൻ .ഈ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നു അദ്ദേഹം പറഞ്ഞു . കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി റഷ്യയെ അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു .വാക്സിന് റഷ്യൻ സർക്കാർ അംഗീകാരവും നൽകി .വാക്സിൻ തന്റെ മുതിർന്ന മകളിൽ കുത്തിവച്ചതായും ശക്തമായ ആന്റിബോഡി മകളുടെ ശരീരത്തിൽ വികസിച്ചതായും അദ്ദേഹം അവകാശപ്പെട്ടു . ആദ്യ ഉപഗ്രഹത്തിന്റെ പേരായ സ്പുട്നിക് ഫൈവ് എന്നാണ് വാക്സിന് റഷ്യ പേരിട്ടിരിക്കുന്നത് .റഷ്യക്ക് പുറമെ മറ്റു മൂന്നു രാജ്യങ്ങളിലും വാക്സിന്റെ മാസ് പരീക്ഷണം നടത്തും . എന്നാൽ വേണ്ടത്ര പരീക്ഷണ നിരീക്ഷണങ്ങൾ ഇല്ലാതെ റഷ്യ പുറത്തിറക്കിയ വാക്സിനെ സംശയത്തോടെയാണ് ശാസ്ത്ര സമൂഹം കാണുന്നത് .ശാസ്ത്രത്തേക്കാൾ റഷ്യ ദേശീയതയെയാണ് ആശ്രയിക്കുന്നത് എന്നാണ് വിമർശനം .അതേസമയം റഷ്യ വികസിപ്പിച്ചെടുത്ത ഏതെങ്കിലും വാക്സിൻ ഫലിക്കാതെ വന്നിട്ടുണ്ടോ എന്നാണ് റഷ്യയുടെ മറുചോദ്യം .
Read More » -
NEWS
ജോ ബൈഡന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ്
കാലിഫോർണിയ സെനറ്റർ കമലാ ഹാരിസിനെ തന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന ജോ ബൈഡൻ പ്രഖ്യാപിച്ചു .ഏഷ്യൻ -അമേരിക്കൻ ആയ ഒരാൾ അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായാണ് . “കമലാ ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാത്ഥിയായി നിർദ്ദേശിക്കുന്നതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട് .നല്ല പോരാളിയും പൊതുജന സേവകയുമാണ് അവർ .”ജോ ബൈഡൻ ട്വീറ്റ് ചെയ്തു .”നമുക്ക്ഒരുമിച്ച് ട്രംപിനെ തോൽപ്പിക്കാം “അണികൾക്കുള്ള സന്ദേശത്തിൽ ജോ ബൈഡൻ പറഞ്ഞു . I have the great honor to announce that I’ve picked @KamalaHarris — a fearless fighter for the little guy, and one of the country’s finest public servants — as my running mate. — Joe Biden (@JoeBiden) August 11, 2020 ഡെമോക്രാറ്റിക് പ്രമറിയിലെ തന്റെ മുൻ എതിരാളിയെ…
Read More » -
TRENDING
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം
ബോളിവുഡിൽ ഒരുകാലത്ത് സൂപ്പർ സ്റ്റാർ ആയിരുന്ന സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം .അർബുദം സ്റ്റേജ് മൂന്നിൽ എത്തിയെന്നാണ് റിപ്പോർട്ട് ,വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കക്കു കൊണ്ട് പോകും. ഗായകനും നടനുമായ അദ്യയൻ സുമൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് .”സഞ്ജു സാറിനു ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു .പെട്ടെന്ന് സുഖമാകട്ടെ .ഈ വര്ഷം എന്താണ് ഇങ്ങനെ പെരുമാറുന്നത് .” Sanju sir diagnosed with lung cancer 🙁 #sanjaydutt get well soon sir 🙏 this year why u doing this ? — adhyayan summan (@AdhyayanSsuman) August 11, 2020 സിനിമയിൽ നിന്ന് തല്ക്കാലം വിട്ടു നിൽക്കുകയാണെന്ന് സഞ്ജയ് ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് രോഗവാർത്ത എത്തിയത് .ചികിത്സയുടെ ഭാഗമായി കുറച്ചു ദിവസം സിനിമയിൽ നിന്ന് അവധി എടുക്കുന്നുവെന്നായിരുന്നു സഞ്ജയ് ദത്തിന്റെ ട്വീറ്റ് .
Read More » -
TRENDING
സന്തോഷമുണ്ട് പുട്ടേട്ടാ ,വാക്സിൻ ഞങ്ങൾക്കും തരണം ,പുട്ടിന്റെ പേജിൽ മലയാളികൾ
സോഷ്യൽ മീഡിയയിൽ മലയാളികൾ വേറെ ലെവലാണ് .റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ ഫേസ്ബുക് പേജിലാണ് ഇത്തവണ മലയാളികളുടെ വിളയാട്ടം .കോവിഡ് 19 വാക്സിൻ റഷ്യ കണ്ടെത്തിയതിന്റെ സന്തോഷപ്രകടനമാണ് മലയാളികൾ റഷ്യൻ പ്രസിഡന്റിന്റെ ഫേസ്ബുക് പേജിൽ നടത്തുന്നത് . ഒട്ടേറെ പേരാണ് പുട്ടിന്റെ പേജിൽ കമന്റുകൾ ഇടുന്നത് .”ഞങ്ങൾക്കും തരണം പുട്ടേട്ടാ “എന്ന കമന്റുകൾ ആണ് അധികവും .ചിലർ പുട്ടണ്ണ എന്നും വിളിക്കുന്നുണ്ട് . ലോകത്തെ ആദ്യത്തെ കോവിഡ് വാക്സിൻ പുറത്തിറക്കിയെന്നു വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു .തൻറെ മുതിർന്ന മകളിൽ വാക്സിൻ പരീക്ഷിച്ചിരുന്നുവെന്നും ശക്തമായ ആന്റിബോഡികളുടെ സാന്നിധ്യം മകളുടെ ശരീരത്തിൽ ഉണ്ടായെന്നും പുടിൻ അവകാശപ്പെട്ടിരുന്നു .
Read More »