കോവിഡ് വാക്സിനു ആവശ്യക്കാർ ഏറെ , ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുടിൻ
റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 20 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രെസിഡന്റ് വ്ലാദിമിർ പുടിൻ .ഈ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നു അദ്ദേഹം പറഞ്ഞു .
കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി റഷ്യയെ അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു .വാക്സിന് റഷ്യൻ സർക്കാർ അംഗീകാരവും നൽകി .വാക്സിൻ തന്റെ മുതിർന്ന മകളിൽ കുത്തിവച്ചതായും ശക്തമായ ആന്റിബോഡി മകളുടെ ശരീരത്തിൽ വികസിച്ചതായും അദ്ദേഹം അവകാശപ്പെട്ടു .
ആദ്യ ഉപഗ്രഹത്തിന്റെ പേരായ സ്പുട്നിക് ഫൈവ് എന്നാണ് വാക്സിന് റഷ്യ പേരിട്ടിരിക്കുന്നത് .റഷ്യക്ക് പുറമെ മറ്റു മൂന്നു രാജ്യങ്ങളിലും വാക്സിന്റെ മാസ് പരീക്ഷണം നടത്തും .
എന്നാൽ വേണ്ടത്ര പരീക്ഷണ നിരീക്ഷണങ്ങൾ ഇല്ലാതെ റഷ്യ പുറത്തിറക്കിയ വാക്സിനെ സംശയത്തോടെയാണ് ശാസ്ത്ര സമൂഹം കാണുന്നത് .ശാസ്ത്രത്തേക്കാൾ റഷ്യ ദേശീയതയെയാണ് ആശ്രയിക്കുന്നത് എന്നാണ് വിമർശനം .അതേസമയം റഷ്യ വികസിപ്പിച്ചെടുത്ത ഏതെങ്കിലും വാക്സിൻ ഫലിക്കാതെ വന്നിട്ടുണ്ടോ എന്നാണ് റഷ്യയുടെ മറുചോദ്യം .