Month: August 2020
-
TRENDING
കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്
കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി ജോണ്‍സൺ (വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്. i
Read More » -
NEWS
ഇങ്ങനെയും ഉണ്ട് ഒരു കൂട്ടർ ബംഗളുരുവിൽ ,കലാപത്തിനിടയിൽ ക്ഷേത്രം സംരക്ഷിക്കാൻ മുസ്ലിം സഹോദരങ്ങളുടെ മനുഷ്യച്ചങ്ങല
ബെംഗളൂരു കലാപത്തിനിടയിൽ ക്ഷേത്രം സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല തീർത്ത് മുസ്ലിം സഹോദരങ്ങൾ .ഡി ജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മുസ്ലിം യുവാക്കൾ മനുഷ്യ ചങ്ങലയായി കലാപകാരികളെ പ്രതിരോധിച്ചത് .പുലകേശി നഗറിലെ ക്ഷേത്രത്തിനാണ് യുവാക്കൾ രക്ഷാ കവചം തീർത്തത് . #WATCH Karnataka: A group of Muslim youth gathered and formed a human chain around a temple in DJ Halli police station limits of Bengaluru city late last night, to protect it from arsonists after violence erupted in the area. (Video source: DJ Halli local) pic.twitter.com/dKIhMjQh96 — ANI (@ANI) August 12, 2020 ഈ സംഭവത്തിന്റെ വീഡിയോ വൈറൽ ആണ് .അടുത്ത് വരുന്ന കലാപകാരികളോട് ദൈവത്തെയോർത്ത് ദയവായി നിങ്ങൾ ഇവിടെ നിന്ന് പോകൂ എന്ന് ആളുകൾ യാചിക്കുന്നത് കേൾക്കാം.ഡി ജെ ഹള്ളിയിലും കെ…
Read More » -
NEWS
കോവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും
ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീരദേശത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ്ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ ക്രമസമാധാനവിഭാഗം എഡിജിപിക്കും ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിക്കും നല്‍കണം. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സ്യബന്ധനവും വിപണനവും നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തും.…
Read More » -
NEWS
റഷ്യ കോവിഡ് വാക്സിൻ ഏപ്രിലിൽ തന്നെ പരീക്ഷിച്ചു ,ലോകരാജ്യങ്ങളെ ഞെട്ടിച്ച് വെളിപ്പെടുത്തൽ
കോവിഡ് വാക്സിൻ സ്‌പുട്ണിക് ഫൈവ് റഷ്യൻ സർക്കാർ അംഗീകരിച്ചത് ലോകത്താകമാനമുള്ള നിരവധി വൈറോളജിസ്റ്റുകളെ അമ്പരപ്പിച്ചിട്ടുണ്ട് .കൃത്യമായ പരീക്ഷണ സമയക്രമം റഷ്യൻ ശാസ്ത്രജ്ഞന്മാർ പാലിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം . സമയം വെട്ടിച്ചുരുക്കി തങ്ങളിൽ തന്നെ പരീക്ഷിച്ച് ഇപ്പോൾ വ്യാപകമായി വാക്സിൻ കുത്തിവെക്കാനൊരുങ്ങുകയാണ് റഷ്യൻ ശാസ്ത്രജ്ഞന്മാർ .ഇതാണ് റഷ്യൻ സംരംഭത്തെ ലോകം നെറ്റിചുളിച്ച് നോക്കാൻ കാരണം . എന്നാൽ സോവിയറ്റ് യൂണിയൻ കാലം മുതൽ റഷ്യയെ ഉറ്റുനോക്കുന്നവർക്ക് ഇതൊരു അത്ഭുതമല്ല .തങ്ങളിൽ തന്നെയോ പരസ്പരമോ സ്വന്തം കുഞ്ഞുങ്ങളിലോ പരീക്ഷണം നടത്താൻ മടിയില്ലാത്തവർ ആണ് റഷ്യൻ ശാസ്ത്രലോകം എന്നതാണ് ചരിത്രം .പ്രസിഡണ്ട് വ്ലാദിമിർ പുടിൻ പോലും സ്വന്തം മകളിൽ പരീക്ഷിച്ചു എന്നാണ് പറഞ്ഞത് . യഥാർത്ഥത്തിൽ മനുഷ്യ പരീക്ഷണ ജീവിയായി സ്വയം മാറാൻ സന്നദ്ധരായ നിരവധി പേർ ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നതാണ് വാസ്തവം .ചിലർക്ക് മാരകമായ പാർശ്വ ഫലങ്ങൾ ഉണ്ടായിട്ടുണ്ട് താനും .പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ മെഡിക്കൽ പരീക്ഷണ രംഗങ്ങളിൽ റഷ്യക്ക് വേഗം കൂടുതലാണ്…
Read More » -
രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കും ,സൂചന നൽകി നേതൃത്വം
രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും .കോൺഗ്രസ്സ് തന്നെ ഇക്കാര്യത്തിൽ സൂചന നൽകി .രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തണമെന്നാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു .സമീപ ഭാവിയിൽ തന്നെ ഇക്കാര്യത്തിൽ ശുഭകരമായ വാർത്ത കേൾക്കാനാകുമെന്നും സുർജേവാല കൂട്ടിച്ചേർത്തു . കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വളരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് രാഹുൽ ഗാന്ധി .ഇതിനുള്ള ധൈര്യവും ആർജവവും രാഹുൽ കാണിക്കുന്നുണ്ടെന്നും സുർജേവാല ചൂണ്ടിക്കാട്ടി . “99 ശതമാനം അല്ല 100 ശതമാനം പാർട്ടി പ്രവർത്തകരും രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന് ആഗ്രഹമുള്ളവർ ആണ് .കോൺഗ്രസ്സ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് .” “അത് രാഹുൽ ഗാന്ധി ആയതുകൊണ്ടല്ല .അദ്ദേഹം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു ലഭിക്കുന്ന പിന്തുണ മൂലമാണ് “ഓൺലൈൻ വാർത്താസമ്മേളനത്തിൽ സുർജേവാല വ്യക്തമാക്കി . രാഹുൽ അധ്യക്ഷ പദം ഏറ്റെടടുക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തോട്…
Read More » -
NEWS
ബെംഗളൂരു സംഘർഷത്തിന് പിന്നിൽ എസ് ഡി പി ഐ എന്ന് പോലീസ് ,നേതാവ് അറസ്റ്റിൽ
ബെംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ടു എസ് ഡി പി ഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ .കോൺഗ്രസ്സ് എംഎൽഎയുടെ ബന്ധു ഫേസ്ബുക്കിൽ ഇട്ട വിദ്വേഷ പോസ്റ്റിനു പിന്നാലെയുണ്ടായ സംഘർഷത്തിനാണ് അറസ്റ്റ് . കലാപത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത് .അറുപതോളം പേർക്ക് പരിക്കേറ്റു .ഇതിൽ മുതിർന്ന പോലീസ് ഓഫിസർമാരും ഉൾപ്പെടുന്നു .നൂറോളം പേർ അറസ്‌റ്റിലായിട്ടുണ്ട് . കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനെ തുടന്ന് വ്യാപകമായി കലാപം അരങ്ങേറുകയായിരുന്നു .രാത്രി 8 നു എംഎൽഎയുടെ വീടിനു നേരെ കല്ലെറിഞ്ഞ കലാപകാരികൾ പൊലീസിന് നേരെയും അക്രമം നടത്തി . പ്രതിഷേധത്തിന് കാരണമായ പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു .സംഘർഷത്തിന് പിന്നിൽ എസ ഡി പി ഐ ആണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.
Read More » -
മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്നു രമേശ് ചെന്നിത്തല
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് അടുത്ത ബന്ധമുണ്ട് .എന്നാൽ അതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു . കൊറോണ പ്രതിരോധം ആറു മണിയിലെ തള്ളലിൽ ഒതുങ്ങിയെന്നു രമേശ് ചെന്നിത്തല ആരോപിച്ചു .സർക്കാരിന്റെ കൊള്ള ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവർക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് .സ്പ്രിംഗ്ളർ മുതൽ പാവങ്ങൾക്ക് വീട് വച്ച് നൽകുന്നതിൽ വരെ അഴിമതിയാണ് .എന്നാൽ ഇതൊന്നും പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാട്ടരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി . മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെയാണ് മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തത് കൊണ്ടും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .
Read More » -
NEWS
സച്ചിനെ കേൾക്കാൻ ഇനി പ്രിയങ്ക ,മൂന്നംഗ സമിതി രൂപികരിച്ചു
രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും ഉന്നയിച്ച പരാതികൾ കേൾക്കാൻ മൂന്നംഗ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു .പ്രിയങ്കാ ഗാന്ധി ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ . കലാപം നിർത്തി പാർട്ടിയിലേക്ക് മടങ്ങിയ സച്ചിന്റെയും കൂട്ടരുടെയും പരാതി കേൾക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പു നൽകിയിരുന്നു .ഈ പശ്ചാത്തലത്തിലാണ് സമിതി രൂപവൽക്കരണം . തിങ്കളാഴ്ച സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു .ഈ കൂടിക്കാഴ്ചയിൽ ആണ് മഞ്ഞുരുകിയത് .സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാവും ഭാവി തീരുമാനങ്ങൾ . സച്ചിനെ തിരികെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരുമോ ,ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്നൊക്കെയുള്ള തീരുമാനങ്ങൾ സമിതി റിപ്പോർട് പരിഗണിച്ചാകും .സച്ചിനൊപ്പമുള്ള എംഎൽഎമാർക്ക് എന്തൊക്കെ സ്ഥാനം നല്കണമെന്നതും സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തീരുമാനിക്കുക
Read More » -
LIFE
ആകാംക്ഷക്ക് അറുതിയായി , മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം സഡക് 2വിന്റെ ട്രെയിലർ എത്തി
മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്നു ‘സഡക്’ . ഇതിന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി ട്രെയിലർ പുറത്തു വിട്ടു . ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കയാണ് . റൊമാൻസും ആക്ഷനും ഇഴ പിന്നിയ ഒരു ത്രില്ലർ പ്രണയ കഥാ ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു . സഞ്ജയ് ദത്തിനൊപ്പം യുവതാരങ്ങളായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും ‘ സഡക് 2 ‘ വിൽ അണി ചേരുന്നു എന്നത് ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ് . പ്രിയങ്കാ ബോസ് , മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ സഡക്…
Read More » -
NEWS
ക്രിക്കറ്റ് രംഗത്തും ഇന്ത്യ -പാക് പോര് ,ഐസിസി ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യ -പാക്കിസ്ഥാൻ ചേരിപ്പോര് .ഇന്ത്യക്കാരൻ ശശാങ്ക് മനോഹറിന് പകരം തെരഞ്ഞെടുക്കേണ്ട ആളുടെ ഭൂരിപക്ഷം സംബന്ധിച്ചാണ് തർക്കം .ചെയർമാൻ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗം തീരുമാനമാകാതെ പിരിഞ്ഞു . പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ബോർഡ്അംഗങ്ങളിൽ മൂന്നിൽ രണ്ടു പേരുടെ പിന്തുണ വേണമെന്നാണ് പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള പക്ഷം പറയുന്നത് .എന്നാൽ സാധാരണ ഭൂരിപക്ഷം മതിയെന്നാണ് ഇന്ത്യ ഉൾപ്പെടുന്ന വിഭാഗത്തിന്റെ നിലപാട് .ഇന്ത്യ ,ഇംഗ്ളണ്ട് ,ഓസ്‌ട്രേലിയ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടേതാണ് പ്രബല ചേരി . ഐസിസി ബോർഡിൽ ആകെ 17 വോട്ടാണ് ഉള്ളത് .അംഗ രാജ്യങ്ങളും അസ്സോസിയേറ്റ് അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും ഉൾപ്പെടെയാണിത് .ഇതിൽ 9 പേരുടെ വോട്ട് ലഭിച്ചാൽ ചെയർമാനെ തെരഞ്ഞെടുക്കാം എന്നാണ് ഇന്ത്യയുടെ നിലപാട് .എന്നാൽ 12 പേരുടെ വോട്ട് വേണമെന്നാണ് പാകിസ്ഥാന്റെ നിലപാട് . ചെയർമാൻ തെരഞ്ഞെടുപ്പിൽ ഐസിസിക്ക് നിയതമായ നിയമം ഇല്ല എന്നതാണ് വാസ്തവം .അതുതന്നെയാണ് തർക്കത്തിന് കാരണം…
Read More »