Month: August 2020

  • NEWS

    സ്വർണക്കടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ,ഉന്നത ബന്ധങ്ങൾ സ്വപ്ന ഉപയോഗിച്ചു

    സ്വർണക്കടത്ത് കേസിലെ പ്രതികൾ സ്വപ്ന സുരേഷ് ,സരിത്ത് ,സന്ദീപ് നായർ എന്നിവർ കള്ളപ്പണം വെളുപ്പിക്കലിലും കണ്ണികൾ .ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇവർ കള്ളപ്പണം വെളുപ്പിച്ചുവെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചു . ഇ ഡി ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് .രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഇ ഡി പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടു .അഞ്ചു ദിവസമാണ് ഇ ഡി ആവശ്യപ്പെട്ടതെങ്കിലും പ്രിൻസിപ്പൽ സെഷൻസ് കോടതി നാലു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത് . കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ആണ് കേസ് .കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന .

    Read More »
  • NEWS

    ബംഗളുരുവിൽ സംഘർഷം ,പോലീസ് വെടിവെപ്പിൽ രണ്ടു മരണം

    ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളുരുവിൽ സംഘർഷം .കലാപത്തെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിച്ചു .പരക്കെ തീവെപ്പ് ഉണ്ടായി .പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപത് പേർക്ക് പരിക്കേറ്റു .110 പേരെ പോലീസ് അറസ്റ്റ് ചെയ്തു . പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ഫേസ്ബുക് വാളിൽ ആണ് വിദ്വേഷ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു . Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post. Two people died & around 60 police personnel sustained injuries in the violence in Bengaluru, according to Police Commissioner Kamal Pant. pic.twitter.com/QsAALZycs0 — ANI (@ANI) August 11, 2020…

    Read More »
  • കോവിഡ് വാക്സിൻ സ്പുട്നിക് അഞ്ചിന് അംഗീകാരം നൽകി റഷ്യ ,ആശങ്കയോടെ ഉറ്റുനോക്കി ലോകം

    ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിടുമ്പോൾ കോവിഡ് വാക്സിന് അംഗീകാരം നൽകി റഷ്യ .ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ മേൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ അംഗീകാരം നൽകിയ ആദ്യ സർക്കാർ ആയി പുടിൻ സർക്കാർ .ലോകമൊന്നാകെ കോവിഡ് വാക്സിന് വേണ്ടി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുമ്പോഴാണ് റഷ്യ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് . കോവിഡ് വാക്സിൻ കണ്ടെത്തിയെന്നത് നല്ല വാർത്തയാണ് .എന്നാൽ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ ഇക്കാര്യത്തിൽ ആശങ്കാകുലരാണ് .വേണ്ടത്ര പരീക്ഷണങ്ങൾക്ക് സമയം നൽകാതെ ധൃതി പിടിച്ചുള്ള നടപടികൾ ആയോ റഷ്യയുടേത് എന്നാണ് സംശയം .സുരക്ഷയെക്കാൾ പ്രാധാന്യം റഷ്യ ദേശീയതക്ക് നൽകിയോ എന്നതാണ് ചോദ്യം . രണ്ടു മാസം പോലും മനുഷ്യരിൽ പരീക്ഷണം നടത്താതെയാണ് റഷ്യൻ സർക്കാർ വാക്സിന് അനുമതി നൽകിയിരിക്കുന്നത് .ലോകത്തെ ആദ്യ ഉപഗ്രഹമായ സുപട്നിക് അഞ്ചിന്റെ പേര് തന്നെയാണ് റഷ്യ വാക്സിന് നൽകിയിരിക്കുന്നത് .വാക്സിൻ തയ്യാറാക്കിയത് ആദ്യം റഷ്യ ആണെന്ന് ഓർക്കപ്പെടാനാണ് ഈ പേര് . തന്റെ മുതിർന്ന…

    Read More »
  • NEWS

    കരട് വിജ്ഞാപനം റദ്ദാക്കണം: ഉമ്മന്‍ ചാണ്ടി

    കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ അതിതീവ്രപാരിസ്ഥിതിക പ്രശ്‌നങ്ങളെ വഷളാക്കുന്ന പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരടുവിജ്ഞാപനത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അടിയന്തരമായി പിന്‍വലിച്ച് കൂടുതല്‍ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രപരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. കോവിഡിന്റെ മറവില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിര്‍മാണ മാഫിയകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കര്‍ഷകര്‍, ഗ്രാമീണര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ നിലനില്പിനെപോലും ഇതു ചോദ്യം ചെയ്യും. കൂടുതല്‍ എളുപ്പത്തില്‍ ബിസിനനസ് നടത്തുകയല്ല ഇപ്പോള്‍ നാടിന് ആവശ്യം, മറിച്ച് ദുര്‍ബലമായ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയാണു വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമത്തില്‍ വലിയ തോതില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ട, പൊതുജനാഭിപ്രായം പരിഗണിക്കേണ്ടതില്ല, ജില്ലാപരിസ്ഥിതി ആഘാത സമിതികള്‍ വേണ്ട, മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പദ്ധതിയുടെ…

    Read More »
  • NEWS

    കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്

    കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു വിലക്ക് .ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് വിലക്ക് .മൺസൂൺ കാലത്തേക്കാണ് വിലക്ക് .കനത്ത മഴ ഉണ്ടാകുന്ന സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്താനും ഡി ജി സി എ തീരുമാനിച്ചു . കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് വിലക്ക് .പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന ഇരുപത്തഞ്ചു പേർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല .അതേസമയം ചികിത്സയിൽ ഉള്ള നാല്പതിമൂന്നു പേർ കൂടി ആശുപത്രി വിട്ടു .കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി ഇനി ചികിത്സയിൽ ഉള്ളത് അറുപത്തെട്ട്‍ പേരാണ് .ഇതിൽ പതിനഞ്ച് പേർ കുട്ടികളാണ് .

    Read More »
  • LIFE

    രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ സൂര്യ

    കേരളത്തിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിനും ആശ്രിതർക്കും അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ . ” കേരളത്തിൽ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അമ്പതിലധികം പേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിൽ വളരെയധികം വേദനിക്കുന്നു . കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവി നന്മക്കായും ജനിച്ച മണ്ണ് വിട്ട് മണ്ണ് വിട്ടു ചെന്ന് ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത് താങ്ങാനാവാത്ത ദുഖകരമായ സംഭവമാണ് . ഹൃദയത്തെ നടുക്കിയ ഈ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു .” സൂര്യ അനുശോചന കുറിപ്പിൽ പറഞ്ഞു. നേരത്തെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്കും തന്റെ ട്വിറ്റർ പേജിലൂടെ സൂര്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു

    Read More »
  • NEWS

    ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക സുപ്രീം കോടതി വിധി ,മകൾക്കും മകനൊപ്പം തുല്യാവകാശമെന്നു കോടതി

    ഹിന്ദു കുടുംബങ്ങളിൽ മകൾക്കും മകനൊപ്പം സ്വത്തിൽ തുല്യാവകാശമെന്നു സുപ്രീം കോടതി .ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത് .ജീവിതകാലം മുഴുവൻ മകനൊപ്പം മകൾക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി . 2005 സെപ്റ്റംബറിൽ നിലവിൽ വന്ന ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം കോടതി അംഗീകരിച്ചു .സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം നൽകുന്നതാണ് ഭേദഗതി .നിയമം നിലവിൽ വന്ന 2005 മുതൽ അവകാശം ലഭിക്കും .ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി . പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ പെൺമക്കൾക്ക് തുല്യമായ അവകാശം ഇല്ലെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു .ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി .1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ് 2005 ൽ ഭേദഗതി ചെയ്തത് .

    Read More »
  • NEWS

    ബിഎസ്എൻഎൽ ജീവനക്കാരെ അപമാനിച്ച് ബിജെപി എംപി ,ജീവനക്കാർ രാജ്യദ്രോഹികളെന്നു അനന്ത കുമാർ ഹെഗ്‌ഡെ

    പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ജീവനക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ച് കർണാടകയിൽ നിന്നുള്ള ബിജെപി എംപി അനന്ത്‌കുമാർ ഹെഗ്‌ഡെ .ഒരു പൊതുപരിപാടിക്കിടെയാണ് അധിക്ഷേപം . “അറിയപ്പെടുന്ന ഒരു കമ്പനിയുടെ വികസനത്തിന് തയ്യാറാവാത്ത രാജ്യദ്രോഹികൾ ആണ് ബിഎസ്എൻഎൽ ജീവനക്കാർ “ഹെഗ്‌ഡെ പ്രസംഗത്തിൽ പറഞ്ഞു .ബിഎസ്എൻഎൽ രാജ്യത്തിന്റെ കറുത്ത പൊട്ടായി തീർന്നുവെന്നും കമ്പനിയെ സ്വകാര്യ മേഖലക്ക് നല്കാൻ നരേന്ദ്ര മോഡി സർക്കാർ സജ്ജമായെന്നും അദ്ദേഹം പറഞ്ഞു .88000 വരുന്ന ജീവനക്കാരെ സ്വകാര്യവൽക്കരണത്തിലൂടെ മോഡി സർക്കാർ പുറത്താക്കുമെന്നും ബിജെപി എംപി പറഞ്ഞു . ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് ബിഎസ്എൻഎലിന് തകർച്ചക്ക് കാരണമെന്നാണ് എംപിയുടെ കണ്ടെത്തൽ .പണവും അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു .88000 ജീവനക്കാർ പ്രവർത്തിച്ചിട്ടും ബിഎസ്എൻഎലിന്റെ നിലവാരം ഉയർന്നില്ലെന്നും എംപി കൂട്ടിച്ചേർത്തു . ഒന്നാം മോഡി സർക്കാരിൽ മന്ത്രിയായിരുന്ന ഹെഗ്‌ഡെ വിവാദങ്ങളുടെ തോഴനാണ് .സ്വാതന്ത്ര്യ സമരം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നാടകം ആണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം…

    Read More »
  • NEWS

    ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ,10 ദിവസത്തേക്ക് ഓണച്ചന്തകൾ

    സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റ് നൽകും .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം .വ്യാഴാഴ്ച മുതൽ കിറ്റ് വിതരണം തുടങ്ങും .500 രൂപ വിലയുള്ള സാധനങ്ങൾ ആണ് കിറ്റിൽ ഉണ്ടാവുക . അന്ത്യോദയ വിഭാഗത്തിൽ പെടുന്ന 5,95,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് നൽകുക .പിന്നീട് 31 ലക്ഷം വരുന്ന മുൻഗണനാ കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും .13 ,14 ,16 തിയ്യതികളിൽ ആണ് അന്ത്യോദയ വിഭാഗത്തിൽ പെടുന്ന മഞ്ഞ കാർഡുള്ളവർക്ക് കിറ്റുകൾ വിതരണം ചെയ്യുക . 19 ,20 ,21 ,22 തിയ്യതികളിൽ മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന പിങ്ക് കാർഡുള്ളവർക്ക് കിറ്റുകൾ നൽകും .നീല ,വെളള കാർഡുകൾ കൈവശം ഉള്ള 51 ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് മുൻപ് കിറ്റുകൾ വിതരണം ചെയ്യും . ഓഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് ഓണച്ചന്തകൾ സംഘടിപ്പിക്കും .എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ഉണ്ടാകും .ജൂലൈ മാസത്തിൽ…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് ,അഞ്ച് മരണം

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം . 1426 പേർക്കാണ് രോഗമുക്തി .1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത് .വർക്കല സ്വദേശി ചെല്ലയ്യ (68 ),കണ്ണൂർ കോളയാട് കുമ്പ മാറാടി(75 ),വലിയതുറ മണിയൻ (80 ),ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87 ),വെള്ളനാട് സ്വദേശി പ്രേമ (52 ),എന്നിവരാണ് മരിച്ചത് . സമ്പർക്കത്തിലൂടെ രോഗം വന്നവരിൽ ഉറവിടം അറിയാത്തത് 105 പേർക്കാണ് .വിദേശത്ത് നിന്ന് എത്തിയവർ 62 പേരാണ് .മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 72 പേരും .ആരോഗ്യ പ്രവർത്തകരിൽ രോഗം വന്നവർ 36 ആണ് .

    Read More »
Back to top button
error: