കോൺഗ്രസിന് തലവേദനയായി അമരീന്ദർ – ബാജ്വ പോര് പഞ്ചാബിൽ
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രാജ്യസഭാ എംപി പര്‍താപ് സിങ്ങ് ബാജ്വയും തമ്മിലുള്ള ചേരിപ്പോര് കോൺഗ്രസ്സ് ഹൈക്കമാൻഡിനു പുതിയ തലവേദന ആകുകയാണ് .ബാജ്വയുടെ സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ ആണ് പഞ്ചാബ് രാഷ്ട്രീയത്തിൽ നിറയുന്നത്
പഞ്ചാബിലെ വിഷമദ്യ ദുരന്തത്തെ തുടർന്ന് പര്‍താപ് സിങ്ങ് ബാജ്വ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു ,ഇതിനു പിന്നാലെ പര്‍താപ് സിങ്ങ് ബാജ്വക്കുണ്ടായിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു .ഇതോടെ പര്‍താപ് സിങ്ങ് ബാജ്വ സംസ്ഥാന ഡി ജി പിക്കെതീരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി .
ഇത് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ചൊടിപ്പിച്ചു .എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ തന്നോടോ ഹൈക്കമാണ്ടിനോടോ പറയണമെന്ന് അമരീന്ദർ സിങ് തുറന്നടിച്ചു .അല്ലാതെ ഡി ജി പിയെ ചീത്ത വിളിക്കുക അല്ല വേണ്ടത് എന്നും അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി .
എന്നാൽ തൻറെയും കുടുംബത്തിൻറെയും ജീവൻ അപകടത്തിലാക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് പര്‍താപ് സിങ്ങ് ബാജ്വയുടെ നിലപാട് .പര്‍താപ് സിങ്ങ് ബാജ്വയെ അമരീന്ദർ സിങ് ഇടപെട്ട് പി സി സി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ ഇരുവരും ശത്രുതയിലാണ് .