TRENDING

ബോഡി ഷെയിമിങ്ങിനെ അതിജീവിച്ച് മോഡലായ തീർത്ഥയുമായി അഭിമുഖം -വീഡിയോ

‘തടി കുറിച്ചിട്ട് വാ ,എന്നിട്ട് നോക്കാം ‘ ഈ ഡയലോഗ് ഒരു തവണയല്ല തീർത്ഥ അനിൽകുമാർ എന്ന യുവ മോഡൽ കേട്ടത് .ആദ്യമൊക്കെ സങ്കടം വരുമായിരുന്നു തീർത്ഥക്ക് .എന്നാൽ സങ്കടം പിന്നീട് വാശിയിലേക്ക് വഴി മാറി .ഈ തടി വച്ച് തന്നെ ഈ രംഗത്ത് സജീവമാകണം .അങ്ങിനെ തീർത്ഥ മോഡൽ ആയി .

ഒട്ടേറെ അധിക്ഷേപങ്ങൾ സഹിച്ചാണ് തീർത്ഥ വിജയത്തിന്റെ പടി ചവിട്ടിക്കയറുന്നത് .ഒരിക്കൽ പരാജയപ്പെട്ടു എന്ന് തോന്നിയാൽ പിന്നീട് തിരിച്ചുവരാൻ എളുപ്പമല്ലെന്ന് തീർത്ഥ ആണയിടുന്നു .

Signature-ad

യുവ സൈക്കോളജിസ്റ്റ് കൂടിയായ തീർത്ഥ മോഡലിംഗ് രംഗത്തും ടെലിഫിലിം രംഗത്തും സജീവമാണ് .സിനിമയിലും തീർത്ഥ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .ഈ മേഖലയിലുള്ളവരോട് തീർത്ഥ പറയുന്നു, തടി ഒന്നിനും ഒരു പരിമിതി അല്ല .

തീർത്ഥ അനിൽ കുമാർ തന്റെ വിശേഷങ്ങൾ NewsThen ടീമിനോട് പങ്കുവെച്ചു -വീഡിയോ കാണുക

Back to top button
error: