ജോ ബൈഡന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ്
കാലിഫോർണിയ സെനറ്റർ കമലാ ഹാരിസിനെ തന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന ജോ ബൈഡൻ പ്രഖ്യാപിച്ചു .ഏഷ്യൻ -അമേരിക്കൻ ആയ ഒരാൾ അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായാണ് .
“കമലാ ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാത്ഥിയായി നിർദ്ദേശിക്കുന്നതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട് .നല്ല പോരാളിയും പൊതുജന സേവകയുമാണ് അവർ .”ജോ ബൈഡൻ ട്വീറ്റ് ചെയ്തു .”നമുക്ക്ഒരുമിച്ച് ട്രംപിനെ തോൽപ്പിക്കാം “അണികൾക്കുള്ള സന്ദേശത്തിൽ ജോ ബൈഡൻ പറഞ്ഞു .
I have the great honor to announce that I’ve picked @KamalaHarris — a fearless fighter for the little guy, and one of the country’s finest public servants — as my running mate.
— Joe Biden (@JoeBiden) August 11, 2020
ഡെമോക്രാറ്റിക് പ്രമറിയിലെ തന്റെ മുൻ എതിരാളിയെ തന്നെ വൈസ് പ്രസിഡണ്ട് സ്ഥാനാര്ഥിയാക്കുന്നതിലൂടെ ബൈഡൻ ചിലത് ലക്‌ഷ്യം വെക്കുന്നുണ്ട് .പ്രധാനമായും കറുത്ത വർഗ്ഗക്കാരുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വോട്ടാണ് ബൈഡൻ ഉന്നം വക്കുന്നത് .
അമ്പത്തിയഞ്ചുകാരിയായ കമല മികച്ച പ്രാസംഗികയാണ് .വളരെ പെട്ടെന്ന് തന്നെ പാർട്ടിയുടെ തലപ്പത്തെത്താൻ അവർക്കായി .