NEWS

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കഴിഞ്ഞു ,24 മണിക്കൂറിനുള്ളിൽ അറുപതിനായിരത്തിലധികം പേർക്ക് രോഗബാധ

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു .24 മണിക്കൂറിനിടെ 60,963പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് .ഇന്ത്യയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 23,29,639 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 834 പേരാണ് മരിച്ചത് .64,3948 പേർ ചികിത്സയിലാണ്.രോഗമുക്തർ 16,39,599 പേർ.ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചത് .

മഹാരഷ്ട്രയിലും തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകത്തിലും രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു .മഹാരാഷ്ട്രയിൽ 5,35,601 പേർക്കും തമിഴ്നാട്ടിൽ 3,08,64പേർക്കും ആന്ധ്രാപ്രദേശിൽ 2,44,549 പേർക്കും കർണാടകയിൽ 1,88,611 പേർക്കും ഇതുവരെ രോഗം ബാധിച്ചു .

Back to top button
error: