സോഷ്യൽ മീഡിയയിൽ മലയാളികൾ വേറെ ലെവലാണ് .റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ ഫേസ്ബുക് പേജിലാണ് ഇത്തവണ മലയാളികളുടെ വിളയാട്ടം .കോവിഡ് 19 വാക്സിൻ റഷ്യ കണ്ടെത്തിയതിന്റെ സന്തോഷപ്രകടനമാണ് മലയാളികൾ റഷ്യൻ പ്രസിഡന്റിന്റെ ഫേസ്ബുക് പേജിൽ നടത്തുന്നത് .
ഒട്ടേറെ പേരാണ് പുട്ടിന്റെ പേജിൽ കമന്റുകൾ ഇടുന്നത് .”ഞങ്ങൾക്കും തരണം പുട്ടേട്ടാ “എന്ന കമന്റുകൾ ആണ് അധികവും .ചിലർ പുട്ടണ്ണ എന്നും വിളിക്കുന്നുണ്ട് .
ലോകത്തെ ആദ്യത്തെ കോവിഡ് വാക്സിൻ പുറത്തിറക്കിയെന്നു വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു .തൻറെ മുതിർന്ന മകളിൽ വാക്സിൻ പരീക്ഷിച്ചിരുന്നുവെന്നും ശക്തമായ ആന്റിബോഡികളുടെ സാന്നിധ്യം മകളുടെ ശരീരത്തിൽ ഉണ്ടായെന്നും പുടിൻ അവകാശപ്പെട്ടിരുന്നു .