Month: August 2020
-
NEWS
പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളി
ദുരന്തബാധിത പ്രദേശം മുല്ലപ്പള്ളിയും കൊടിക്കുന്നേലും സന്ദർശിച്ചു മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത് ന്യായമായ മനുഷ്യത്വപരമായ ആവശ്യമാണ്. പെട്ടിമുടിയിലെ ഉരുൾപ്പൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം തോട്ടം തൊഴിലാളികളെ നിരാശപ്പെടുത്തി. ദുരിതബാധിതർക്ക് വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാതെ, കണ്ണൻ ദേവൻ കമ്പനിയുടെ പി ആർ ഒ യെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.ദുരന്ത നിവാരണ നിയമത്തിൻ്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടാതെ മരിച്ച എല്ലാവർക്കും 10 ലക്ഷം രൂപ വീതം നൽകണം. മുഖ്യമന്ത്രിയിൽ നിന്നും നല്ല വാർത്തകൾ കേൾക്കാതെ വന്നതോടെ തോട്ടം തൊഴിലാളികളിൽ വലിയ അമർഷമുണ്ട്. അവരെ കാണാനും കേൾക്കാനും മുഖ്യമന്ത്രി തയ്യാറായുമില്ല. തോട്ടം മേഖലകളുടെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ഈ…
Read More » -
NEWS
“ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?”
“ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?”ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി. ഒരു മാധ്യമ വാർത്തയോട് ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിക്കുക ആയിരുന്നു റഹീം. എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ് – കിളി പോയ മനോരമ. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത? മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ? നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല. മനോരമ ദിനപ്പത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്. കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!.…
Read More » -
NEWS
വിശ്വാസവോട്ട് സത്യത്തിന്റെയും കോൺഗ്രസ്സ് കൂട്ടായ്മയുടെയും വിജയമാകും ,ആത്മവിശ്വാസത്തോടെ അശോക് ഗെഹ്‌ലോട്ട്
വിശ്വാസ വോട്ട് സത്യത്തിന്റെയും കോൺഗ്രസ്സ് കൂട്ടായ്മയുടെയും വിജയമാകുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് .ഗെഹ്‌ലോട്ട് സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും .ബിജെപിയുടെ അവിശ്വാസ വോട്ടെടുപ്പിന് എതിരായി കോൺഗ്രസ്സ് വിശ്വാസ വോട്ട് തേടി . “ഇന്ന് നിയമസഭ ചേരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ജനങ്ങളുടെയും കോൺഗ്രസ്സ് എംഎൽഎമാരുടെ കൂട്ടായ്മയുടെയും സത്യത്തിന്റെയും വിജയമാകും .സത്യമേവ ജയതേ “അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു . As the Legislative Assembly session begins today, It would be the victory of the people of #Rajasthan and the unity of our Congress MLAs, it would be a victory of truth: Satyamev Jayate. — Ashok Gehlot (@ashokgehlot51) August 14, 2020 പാർലമെന്ററി പാർട്ടി യോഗത്തിൽ ആണ് വിശ്വാസവോട്ട് തേടാൻ കോൺഗ്രസ് തീരുമാനിച്ചത് .നേരത്തെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് ബിജെപി പറഞ്ഞിരുന്നു .
Read More » -
TRENDING
തെറി ഛർദിക്കുന്നവർ ഈ കണ്ണീർ കാലത്തും കുറവില്ല ,സുരഭീലക്ഷ്മിയുടെ രൂക്ഷ പ്രതികരണം
അശ്ളീല കമന്റിട്ട യുവാവിന് രൂക്ഷമായ മറുപടി നൽകി നടി സുരഭിലക്ഷ്മി .ഫേസ്ബുക്കിലാണ് സുരഭി ലക്ഷ്മിയുടെ രൂക്ഷ പ്രതികരണം സുരഭി ലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റ് – ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ . അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ…
Read More » -
NEWS
വിവാദ ട്വീറ്റുകളിൽ പ്രശാന്ത്ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും അദ്ദേഹത്തിനു മുമ്പ് ഇരുന്ന ചീഫ് ജസ്റ്റീസുമാരെയും അവഹേളിച്ചതിന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. പ്രശാന്ത് ഭൂഷന് എതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20ന് കോടതി കേൾക്കും. ജൂൺ 27 നും 29 നും പ്രശാന്ത്ഭൂഷൺ ചെയ്ത രണ്ടു ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കായി എടുത്തത്. നാഗ്പൂരിൽ ആഡംബര ബൈക്കായ ഹാർലി-ഡേവിഡ്സന്റെ പുറത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇരിക്കുന്ന ചിത്രം വാർത്തയായിരുന്നു. ഇതുസംബന്ധിച്ച് പ്രശാന്ത് ഭൂഷൻ ജൂൺ 29ന് ട്വീറ്റ് ചെയ്തു. ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമറ്റും മുഖാവരണം ഇല്ലാതെ ഇരിക്കുന്നു എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറു വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്ന് ചരിത്രകാരന്മാർ പരിശോധിച്ചാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ്…
Read More » -
NEWS
മലപ്പുറം കളക്ടർക്ക് കോവിഡ് ,കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കോവിഡ്
മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് .ആന്റിജൻ പരിശോധനയിൽ ആണ് കോവിഡ് ബാധിച്ചു എന്ന കാര്യം സ്ഥിരീകരിച്ചത് .കളക്ടറെ കൂടാതെ അസിസ്റ്റന്റ് കളക്ടർ ,സബ് കളക്ടർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു .ഇവരെ കൂടാതെ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു . മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഗൺ മാന് കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് അബ്ദുൽ കരീമിനെ ടെസ്റ്റ് ചെയ്തത് .എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആണ് കളക്ടർ അടക്കമുള്ളവരെ ടെസ്റ്റ് ചെയ്തത് . കുറച്ചു ദിവസമായി എന്നും ഇരുന്നൂറില്പരം രോഗികൾ മലപ്പുറത്ത് നിന്ന് റിപ്പോർട് ചെയ്യുന്നുണ്ട് .ഈ പശ്ചാത്തലത്തിൽ ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കളക്ടറും ജില്ലാ പോലീസ് മേധാവിയും കോവിഡ് ബാധിതർ ആകുന്നത് .
Read More » -
LIFE
“കണ്ണാംത്തുമ്പി….”പുതുമയോടെ വീണ്ടും
കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍” എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ കണ്ണാംത്തുമ്പി പോരാമോ….” പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു. ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെപൂര്‍ണ്ണമായും ദുബായ് യില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്നു. ബേബി ഫ്രേയ,ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു.ഹരിത ഹരീഷ് ഗാനമാലപിക്കുന്നു.പ്രമോദ് പപ്പന്‍,ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംങ്-സച്ചിന്‍. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ ഏഴു മണിക്ക് പത്മശ്രീ ഭരത് മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്കിലൂടെ “കണ്ണാംത്തുമ്പി..” പ്രകാശനം ചെയ്യുന്നു. സത്യം ഓഡിയോസ് “കണ്ണാംത്തുമ്പി” വിപണിയിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
ഇറാനെ ഒറ്റപ്പെടുത്താൻ ഇസ്‌ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ കൂട്ടുപിടിക്കുമ്പോൾ
മധ്യപൗരസ്ത്യ ദേശത്ത് ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ ഒറ്റപ്പെടുത്താൻ ഇസ്രായേലിനു അറബ് രാജ്യങ്ങളുടെ കൈത്താങ്ങ് .അമേരിക്കൻ മധ്യസ്ഥതയിൽ ആണ് യു എ ഇ – ഇസ്രായേൽ സമാധാന കരാർ നിലവിൽ വരുന്നത് .നയതന്ത്ര വിജയം എന്നാണ് യു എ ഇ കരാറിനെ വിശേഷിപ്പിക്കുന്നത് .എന്നാൽ ലജ്ജാകരം എന്നാണ് ഇറാന്റെ പ്രതികരണം . ഇറാൻ ഒരു ഭീഷണി ആണെന്നു ഇസ്രയേലും അമേരിക്കയും പണ്ട് മുതലേ പറയുന്നുണ്ട് .ഇറാനെ ഗൾഫ് മേഖലയിൽ ഒറ്റപ്പെടുത്താൻ ഈ രാജ്യങ്ങൾ എന്നും ശ്രമിക്കുന്നുണ്ട് .അവർക്ക് ചൂട്ടു പിടിക്കുകയാണ് ഇപ്പോൾ യു എ ഇ .മറ്റു അറബ് രാജ്യങ്ങളും യു എ ഇ മാതൃക പിന്തുടരുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം . ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് ,ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ കരാറിനെ സ്വാഗതം ചെയ്തു .വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നത് മരവിപ്പിക്കുന്നു എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് .എന്നാൽ മരവിപ്പിക്കുന്നു എന്നേയുള്ളൂ…
Read More » -
TRENDING
എംജി സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ താൻ അംഗമാകില്ലെന്നു കെ ആർ മീര
എംജി സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ താൻ അംഗമാകില്ലെന്നു എഴുത്തുകാരി കെ ആർ മീര .ഫേസ്ബുക്കിലൂടെ ആണ് മീര ഇക്കാര്യം അറിയിച്ചത് .മീരയെ ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമാക്കിയത് സംബന്ധിച്ച വിവാദം കാനക്കവെയാണ് തീരുമാനം . കെ ആർ മീരയുടെ ഫേസ്ബുക് പോസ്റ്റ് – എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് എന്‍റെ നിഷ്കര്‍ഷ. ഇടതു– വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഗസ്റ്റ് സ്പീക്കര്‍ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിനു മുമ്പായിരുന്നു കോട്ടയത്ത് സംവിധായകന്‍ ജോഷി മാത്യുവിന്‍റെ നിര്‍ബന്ധത്താല്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായത്. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അതില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി…
Read More »
