NEWS

വിവാദ ട്വീറ്റുകളിൽ പ്രശാന്ത്ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും അദ്ദേഹത്തിനു മുമ്പ് ഇരുന്ന ചീഫ് ജസ്റ്റീസുമാരെയും അവഹേളിച്ചതിന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. പ്രശാന്ത് ഭൂഷന് എതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20ന് കോടതി കേൾക്കും.

ജൂൺ 27 നും 29 നും പ്രശാന്ത്ഭൂഷൺ ചെയ്ത രണ്ടു ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കായി എടുത്തത്. നാഗ്പൂരിൽ ആഡംബര ബൈക്കായ ഹാർലി-ഡേവിഡ്സന്റെ പുറത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇരിക്കുന്ന ചിത്രം വാർത്തയായിരുന്നു. ഇതുസംബന്ധിച്ച് പ്രശാന്ത് ഭൂഷൻ ജൂൺ 29ന് ട്വീറ്റ് ചെയ്തു. ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമറ്റും മുഖാവരണം ഇല്ലാതെ ഇരിക്കുന്നു എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറു വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്ന് ചരിത്രകാരന്മാർ പരിശോധിച്ചാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റീസുമാരെ പ്രത്യേകം അടയാളപ്പെടുത്തും. ഇതായിരുന്നു 27 ലെ ട്വീറ്റ്. ഈ ട്വീറ്റുകളെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Back to top button
error: