വിശ്വാസ വോട്ട് സത്യത്തിന്റെയും കോൺഗ്രസ്സ് കൂട്ടായ്മയുടെയും വിജയമാകുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് .ഗെഹ്‌ലോട്ട് സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും .ബിജെപിയുടെ അവിശ്വാസ വോട്ടെടുപ്പിന് എതിരായി കോൺഗ്രസ്സ് വിശ്വാസ വോട്ട് തേടി .
“ഇന്ന് നിയമസഭ ചേരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ജനങ്ങളുടെയും കോൺഗ്രസ്സ് എംഎൽഎമാരുടെ കൂട്ടായ്മയുടെയും സത്യത്തിന്റെയും വിജയമാകും .സത്യമേവ ജയതേ “അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു .
As the Legislative Assembly session begins today, It would be the victory of the people of #Rajasthan and the unity of our Congress MLAs, it would be a victory of truth: Satyamev Jayate.
— Ashok Gehlot (@ashokgehlot51) August 14, 2020
പാർലമെന്ററി പാർട്ടി യോഗത്തിൽ ആണ് വിശ്വാസവോട്ട് തേടാൻ കോൺഗ്രസ് തീരുമാനിച്ചത് .നേരത്തെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് ബിജെപി പറഞ്ഞിരുന്നു .