“കണ്ണാംത്തുമ്പി….”പുതുമയോടെ വീണ്ടും

കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍” എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ കണ്ണാംത്തുമ്പി പോരാമോ….” പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു.

ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെപൂര്‍ണ്ണമായും ദുബായ് യില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്നു. ബേബി ഫ്രേയ,ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു.ഹരിത ഹരീഷ് ഗാനമാലപിക്കുന്നു.പ്രമോദ് പപ്പന്‍,ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംങ്-സച്ചിന്‍.
ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ ഏഴു മണിക്ക്
പത്മശ്രീ ഭരത് മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്കിലൂടെ “കണ്ണാംത്തുമ്പി..” പ്രകാശനം ചെയ്യുന്നു.
സത്യം ഓഡിയോസ് “കണ്ണാംത്തുമ്പി” വിപണിയിലെത്തിക്കുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *