NEWS

വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് തന്നെ ,രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് 24 ന്യൂസ് ,നാലാം സ്ഥാനത്തേക്ക് കുതിച്ച് ജനം ടിവി

വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിംഗിൽ ലീഡ് ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ് .230 പോയിന്റാണ് വീക്ക് 31ൽ ഏഷ്യാനെറ്റിന് ലഭിച്ചത് .തൊട്ടടുത്ത് രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് 24 ന്യൂസ് ഉണ്ട് .177 പോയിന്റാണ് 24 ന്യൂസിനുള്ളത് .മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസ് ആണ് .146 പോയിന്റാണ് മനോരമ ന്യൂസിനുള്ളത് .ഏവരെയും അത്ഭുതപ്പെടുത്തി ജനം ടീവി ഇത്തവണ നാലാം സ്ഥാനത്തേക്ക് കുതിച്ചു .90 പോയിന്റാണ് ജനം നേടിയത് .കഴിഞ്ഞ ആഴ്ചയേക്കാൾ 21 പോയിന്റ് ജനം വർധിപ്പിച്ചു .അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസ് ആണ് .89 പോയിന്റ് .മുൻ ആഴ്ചയേക്കാൾ ന്യൂസ് ചാനലുകൾക്ക് റേറ്റിംഗ് കൂടി .

വിനോദ ചാനലുകൾക്ക് റേറ്റിംഗ് കുറഞ്ഞ ആഴ്ച ആയിരുന്നു കടന്നു പോയത് .ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 100 ൽ പരം പോയിന്റിന്റെ ഇടിവുണ്ടായി .758 പോയിന്റാണ് ഏഷ്യാനെറ്റിന്റെ ഇത്തവണത്തെ സമ്പാദ്യം .രണ്ടാം സ്ഥാനത്തുള്ള സൂര്യ ടിവിക്കു 299 പോയിന്റ് ആണുള്ളത് .മൂന്നാം സ്ഥാനം ഫ്ലവേഴ്സിനാണ് .294 പോയിന്റോടെ ഫ്ലവേഴ്സ് സൂര്യക്ക് തൊട്ടടുത്തുണ്ട് .നാലാം സ്ഥാനം മഴവിൽ മനോരമക്കാണ്..269 പോയിന്റ് .സീ കേരളം ആണ് അഞ്ചാം സ്ഥാനത്ത് .194 പോയിന്റ് .

Back to top button
error: