Month: August 2020

  • NEWS

    രാജസ്ഥാനിൽ അവിശ്വാസപ്രമേയം കൊണ്ട് വരാൻ തയ്യാറെടുത്ത ബിജെപിക്ക് കോൺഗ്രസ്സിന്റെ തിരിച്ചടി

    രാജസ്ഥാനിൽ നിയമസഭ ഇന്ന് ചേരുകയാണ് .അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി തീരുമാനിച്ചിരിക്കുകയാണ് .എന്നാൽ സഭയിൽ വിശ്വാസ വോട്ട് തേടാൻ ആണ് കോൺഗ്രസിന്റെ തീരുമാനം .കൃത്യമായ ഭൂരിപക്ഷം ഉണ്ട് എന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനെ ഇതിനു പ്രേരിപ്പിക്കുന്നത് . കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിലാണ് വിശ്വാസപ്രമേയം അവതരിപ്പിക്കാൻ തീരുമാനം ആയത് .അശോക് ഗെഹ്‌ലോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സച്ചിൻ പൈലറ്റും സന്നിഹിതനായിരുന്നു .ഒരു മാസത്തെ അധികാര തർക്കത്തിന് ശേഷം ഗെഹ്‌ലോട്ടും സച്ചിനും പങ്കെടുത്ത യോഗമായിരുന്നു അത് .200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഗെഹ്‌ലോട്ട് പക്ഷത്തിനു മാത്രം 103 പേരുടെ പിന്തുണ ഉണ്ട് . ഗെഹ്‌ലോട്ട് പക്ഷ എംഎൽഎമാർ 87 ആണ് .10 സ്വാതന്ത്രരുടെ പിന്തുണയും ഗെഹ്ലോട്ടിനു ഉണ്ട് .ആർഎൽഡിക്ക് ഒന്നും ഇടതു പക്ഷത്തിനു രണ്ടും ബി ടി പിക്ക് രണ്ടും എംഎൽഎമാർ ഉണ്ട് .സ്പീക്കർ ഉൾപ്പെടെ 103 പേർ . സച്ചിനൊപ്പം ഉള്ളത് സച്ചിനടക്കം 19 എംഎൽഎമാർ .മൂന്ന് സ്വതന്ത്രരും…

    Read More »
  • NEWS

    പ്രണയവിവാഹത്തിനായി സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ആൽബിൻ ബെന്നി

    മാതാപിതാക്കൾക്കും സഹോദരിക്കും ഐസ് ക്രീമിൽ ആൽബിൻ എലിവിഷം ചേർത്തത് പ്രണയവിവാഹം കഴിക്കാൻ .സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതും ആൽബിനെ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചു .അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നൽകിയെങ്കിലും ആൽബിന്റെ പദ്ധതി പാളി .പതിനാറുകാരി ആൻ മേരി മരിച്ചെങ്കിലും പോലീസ് കുറ്റവാളിയെ കണ്ടെത്തി .അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ് . 31 നു വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീം ആൽബിൻ ഒഴികെ എല്ലാവരും കഴിച്ചു .അവശ നിലയിലായ ആൻ മേരിക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി .5 നു ആണ് ആശുപത്രിയിൽ എത്തിക്കുന്നത് .ആൻ മേരി അന്ന് തന്നെ മരിച്ചു .ബെന്നിയെയും ബെസിയെയും കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ആനിന്റെയും ബെന്നിയുടെയും ബെസിയുടെയും രക്തത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി .എന്നാൽ അസ്വാസ്ഥ്യം അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ അത് കാണാനുമായില്ല .ഇതാണ് ആൽബിനെ കുരുക്കിയത് .ആൻ മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു…

    Read More »
  • NEWS

    ഓഗസ്റ്റ്15 ന് കോവിഡ് കേസുകൾ 41,000 ആകും ,വ്യാപനത്തോത് കൂടുകയാണെന്ന് ജേക്കബ് പുന്നൂസ്

    കേരളത്തിൽ കോവിഡ് വ്യാപനത്തോത് കൂടുകയാണെന്നു മുൻ ഡി ജി പി ജേക്കബ് പുന്നൂസ് .ഓഗസ്റ്റ് 15 ന് കേസുകൾ 41000 ആകുമെന്നും ജേക്കബ് പുന്നൂസ് .ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിവരിക്കുന്നത് . ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക് പോസ്റ്റ് – ജൂലൈ ആദ്യവാര നിരക്ക് തുടർന്നാൽ Aug 15നു കേസുകൾ 40000 ആകും എന്ന് july 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.Triple Lockdown, കടയടയ്ക്കൽ, കടലടയ്ക്കൽ, വഴിയടയ്ക്കൽ മുതലായ പല കർശന നടപടികളും july 5 മുതൽ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു.എന്നാൽ അതുകൊണ്ടു വ്യാപനത്തോതിൽ കുറവുണ്ടായിട്ടില്ല. Aug15 നു കേസുകൾ 41000 മാകും. അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം…

    Read More »
  • NEWS

    ചരിത്രമെഴുതി നരേന്ദ്രമോഡി ,കൂടുതൽ കാലം പ്രാധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസിതര നേതാവ്

    ഏറ്റവുമധികം കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി .അടൽ ബിഹാരി വാജ്‌പേയിയുടെ റെക്കോർഡ് ആണ് മോഡി തകർത്തത് .2272 ദിവസമാണ് വാജ്‌പേയി ഇന്ത്യ ഭരിച്ചത് ,.ആ റെക്കോർഡ് ആണ് മോഡി ഇന്ന് തിരുത്തിയത് . ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ് .6130 ദിവസമാണ് പ്രധാനമന്ത്രി ആയി നെഹ്‌റു ഇന്ത്യയെ നയിച്ചത് .ഇന്ദിരാ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത് .5829 ദിവസം .3656 ദിവസം ഇന്ത്യ ഭരിച്ച മൻമോഹൻ സിങ് ആണ് മൂന്നാം സ്ഥാനത്ത് .ഇക്കാര്യത്തിൽ നാലാം സ്ഥാനമാണ് മോഡിക്കുള്ളത് . അഞ്ചു വർഷം തികച്ച് പൊതു തെരഞ്ഞെടുപ്പിലൂടെ തുടർച്ചയായി അധികാരത്തിലെത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയും നരേന്ദ്ര മോഡിയാണ് .1957ൽ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയ ജവഹർലാൽ നെഹ്‌റു 1962 ലും ജയിച്ചു കയറി .2004 ,2009 വർഷങ്ങളിൽ മൻമോഹൻ സിങ്ങും ജയിച്ചു കയറി .2014 ,2019 തെരഞ്ഞെടുപ്പുകളിൽ മോഡിയും .നാളെ 73 വയസ്സാകുന്ന സ്വതന്ത്ര ഭാരതത്തിൽ…

    Read More »
  • NEWS

    കൈകൊടുക്കലുകൾ ,ചിരിച്ച മുഖങ്ങൾ ,ഒടുവിൽ ഗെഹ്‌ലോട്ടും സച്ചിനും മുഖാമുഖം കണ്ടു

    നാടകീയ രംഗങ്ങൾക്കൊടുവിൽ രാജസ്ഥാൻ കോൺഗ്രസിൽ പുഞ്ചിരിയുടെയും ഹസ്തദാനത്തിന്റെയും നിമിഷങ്ങൾ .തന്റെ വസതിയിൽ യോഗത്തിനെത്തിയ സച്ചിൻ പൈലറ്റിനെ കൈകൊടുത്താണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചത് .ജൂലൈ മാസത്തിൽ ഗെഹ്‌ലോട്ടിനെതിരെ കലാപവുമായി സച്ചിൻ പുറത്ത് പോയതിനു ശേഷം ഇരുവരും മുഖാമുഖം കണ്ടിട്ടില്ല .മുതിർന്ന പാർട്ടി നേതാക്കൾ ആയ കെ സി വേണുഗോപാൽ ,അവിനാശ് പാണ്ഡെ ,രൺദീപ് സുർജേവാല ,അജയ് സിംഗ് തുടങ്ങി നിരവധി മുതിർന്ന പാർട്ടി നേതാക്കൾ സമാഗമത്തിനു സാക്ഷിയായി . സച്ചിൻ പക്ഷ എംഎൽ എമാരായ ബന്വാർലാൽ ശർമ്മ ,വിശ്വേന്ദർ സിങ് എന്നിവരുടെ സസ്‍പെൻഷൻ കോൺഗ്രസ്സ് പിൻവലിച്ചു .സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇരുവർക്കും എതിരെയുള്ള ആരോപണം . നാളെ രാജസ്ഥാൻ നിയമസഭാ സമ്മേളനം തുടങ്ങുകയാണ് .സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു .121 എംഎൽഎമാരുടെ പിന്തുണയുള്ള ഗെഹ്‌ലോട്ട് സർക്കാരിന് അവിശ്വാസപ്രമേയം ഭീഷണി ആകില്ലെന്നാണ് റിപ്പോർട്ട് .200 അംഗങ്ങൾ ആണ് രാജസ്ഥാൻ നിയമസഭയിൽ ഉള്ളത് .

    Read More »
  • NEWS

    ബിജെപി പിന്നോട്ടില്ല ,ഗെഹ്‌ലോട്ട് സർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ട് വരും

    നാളെ ആരംഭിക്കുന്ന രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരാൻ ബിജെപി .സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു . മുൻമുഖ്യമന്ത്രി വസുന്ധര രാജെയും മുതിർന്ന ബിജെപി നേതാക്കളും ഇക്കാര്യത്തിൽ ചർച്ച നടത്തി .ബിജെപി എംഎൽഎമാരുടെ യോഗവും ചേർന്നു .കോൺഗ്രസ്സ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നത് . ജൂലൈ ആദ്യത്തിൽ ഉപമുഖ്യമന്ത്രി ആയിരുന്ന സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തിയതോടെയാണ് രാജസ്ഥാനിൽ അനിശ്ചിതത്വം രൂപപ്പെട്ടത് .സച്ചിൻ ബിജെപിയിലേക്കാണെന്നു ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സച്ചിൻ തന്നെ അത് തിരുത്തി .സച്ചിനടക്കമുള്ള എംഎൽഎമാർ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യും

    Read More »
  • NEWS

    അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2004 കേസുകള്‍; 1236 അറസ്റ്റ്; പിടിച്ചെടുത്തത് 289 വാഹനങ്ങള്‍

    ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2004 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1236 പേരാണ്. 289 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8959 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 43, 22, 6 തിരുവനന്തപുരം റൂറല്‍ – 738, 522, 41 കൊല്ലം സിറ്റി – 290, 180, 142 കൊല്ലം റൂറല്‍ – 416, 2, 2 പത്തനംതിട്ട – 5, 5, 1 ആലപ്പുഴ- 109, 68, 9 കോട്ടയം – 15, 19, 0 ഇടുക്കി – 12, 0, 0 എറണാകുളം സിറ്റി – 24, 8, 4 എറണാകുളം റൂറല്‍ – 54, 17, 13 തൃശൂര്‍ സിറ്റി – 32, 40,…

    Read More »
  • NEWS

    അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ,മുഖ്യമന്ത്രിക്ക് ചലച്ചിത്ര നടിയുടെ തുറന്ന കത്ത്

    മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി ചലച്ചിത്ര താരം ലക്ഷ്മിപ്രിയ .ഇടതു അനുഭാവികളിൽ നിന്ന് സൈബർ ആക്രമണം നേരിടുന്നു എന്ന് കാണിച്ചാണ് കത്ത് . ലക്ഷ്മിപ്രിയയുടെ ഫേസ്ബുക് പോസ്റ്റ് – ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിച്ചു വരുന്നു . അങ്ങയുടെ പാർട്ടി അണികൾ സൈബർ അറ്റാക്ക് നടത്തുന്നില്ല, അഥവാ നടത്തിയാൽ തന്നെ മറ്റു പാർട്ടി പ്രവർത്തകർ നടത്തുന്നതിലും തുലോം കുറവാണ് എന്ന മട്ടിൽ അങ്ങ് പറഞ്ഞതായി കണ്ടു. എന്നാൽ ഏറെ ആദരവോടും ബഹുമാനത്തോടെയും പറയട്ടെ, അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. അഥവാ അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo കമെന്റ്കൾക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് ഇവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ഇനി ഇടതു പക്ഷത്തിന്റെ പേര് ചീത്തയാക്കാൻ വേണ്ടി മനഃപൂർവം…

    Read More »
  • NEWS

    സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ.സുരേന്ദ്രൻ

    കോഴിക്കോട്: വിദേശയാത്രകളിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്‌നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌ന ഏതെല്ലാം കാര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്‌ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവർക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്‌നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരൻ തന്നെ കൈക്കൂലി നൽകിയതായി സമ്മതിക്കുന്നു. മുഖ്യമന്ത്രി ചെയർമാനായ സർക്കാരിന്റെ പ്രോജക്റ്റിൽ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാർക്ക് കൈക്കൂലി ലഭിക്കുന്നത്? മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഗൾഫിൽ പോയതെന്നാണ് സ്വപ്ന നൽകിയ മൊഴി. അങ്ങനെയാണെങ്കിൽ കൈക്കൂലി കിട്ടയതും കമ്മീഷൻ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്? ചീഫ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും എൻഐഎയും നോട്ടീസ് അയച്ചതോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പങ്കാളിത്തം കൂടുതൽ തെളിഞ്ഞുവരികയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 2018ൽ…

    Read More »
  • ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍…

    Read More »
Back to top button
error: