ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ കോവിഡ് കാല ജീവിതകഥ
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
നമ്മള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഒക്കെ കാണുന്ന അതി മനോഹരമായ പല ഫോട്ടോസിന്റെയും പിറകില്‍ ഒരുപറ്റം ഫോട്ടോഗ്രാഫര്‍മാരുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. ഈ അവസരത്തില്‍ അവരെ വിസ്മരിക്കാതെ പോവരുത്. എന്നാല്‍ കോവിഡും മറ്റ് പ്രതിസന്ധികളും കടന്ന് വന്നതോടെ ഏറ്റവും അധികം ദുരിതങ്ങളനുഭവിക്കുന്ന വിഭാഗമാണ് ഫോട്ടോഗ്രാഫി മേഖല. ചിങ്ങം ഒന്നോടെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്ന മേഖലയെ ഒന്നടങ്കം കോവിഡ് വിഴുങ്ങിയിരിക്കുകയാണ്. ഉപജീവനത്തിനായി ക്യാമറ ഉപേക്ഷിച്ച് പലവഴിയിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് ഈ വിഭാഗക്കാര്‍. അക്കൂട്ടത്തില്‍ പച്ചക്കറി കച്ചവടം മുതല്‍ കൂലിപണിവരെയുണ്ട്.
കോവിഡ് കവര്‍ന്നെടുത്ത നല്ലകാലം എന്ന് തിരിച്ച് വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍…