NEWS

ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയിൽ കോൺഗ്രസ്‌, പ്രസ്താവന ഒരു വർഷം മുമ്പത്തേതെന്ന് പാർട്ടി

ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്‌. പ്രിയങ്കയുടെ പ്രതികരണം ഒരു വർഷം മുമ്പത്തേതു എന്നാണ് കോൺഗ്രസ്‌ വിശദീകരിക്കുന്നത്.

“അധികാര മോഹത്തിലേക്ക് നെഹ്‌റു -ഗാന്ധി കുടുംബം ഇത്‌ വരെ വീണിട്ടില്ല ” കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഒരിക്കലും അധികാര മോഹം ഉണ്ടായിരുന്നില്ലെന്നും പാർട്ടി വ്യക്തമാക്കി. മൻമോഹൻ സിംഗ് അധികാരം ഒഴിയാൻ തയ്യാറായി എന്ന വാർത്തയും കോൺഗ്രസ്‌ നിഷേധിച്ചു.

Signature-ad

ഇന്ത്യ ടുമോറോ :കോൺവെർസേഷൻസ് വിത്ത്‌ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ ലീഡേഴ്‌സ് എന്ന പുസ്തകത്തിലെ പ്രിയങ്കയുടെ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആയത്. “കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ ഇരിക്കേണ്ടത് ഞങ്ങളിൽ ആരുമാകരുത് എന്ന് രാഹുൽ പറഞ്ഞിരുന്നു. ഞാൻ അതിനോട് പൂർണമായി യോജിക്കുന്നു. പുതിയ അധ്യക്ഷൻ വന്നാൽ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. “അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

ഈ അഭിമുഖം ഇപ്പോൾ വൈറൽ ആക്കിയതിനു പിന്നിൽ ഗൂഡാലോചന ഉണ്ടെന്നാണ് കോൺഗ്രസ്‌ വൃത്തങ്ങൾ നൽകുന്ന സൂചന. 2019 ജൂലൈ 1ലേത് ആണ് ഈ പ്രസ്താവന.

“അധികാരത്തെ കുറിച്ച് ചിന്തിക്കാതെ ആണ് നെഹ്‌റു -ഗാന്ധി കുടുംബം ഇതുവരെ കോൺഗ്രസിനെ സേവിച്ചത്. 2004 ൽ സോണിയ ഗാന്ധി പ്രധാനമന്ത്രി പദം വേണ്ടെന്നു പറഞ്ഞത്‌ ഉദാഹരണം ആണ്. പാർട്ടിയെ സേവിക്കാൻ ആണ് സോണിയാജി അധികാരം ത്യജിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി സർക്കാരിനെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിക്കുന്നത് എല്ലാ കോൺഗ്രസ്‌ പ്രവർത്തകനും ബോധ്യമുള്ളതാണ്. “കോൺഗ്രസ്‌ വക്താവ് വ്യക്തമാക്കി.

Back to top button
error: