പുകഞ്ഞ കൊള്ളി പുറത്ത്: ജോസ് കെ മാണിക്കെതിരെ തീര്‍പ്പു കല്‍പ്പിച്ച് യു.ഡി.എഫ്
യു.ഡി.എഫുമായി തെറ്റി പുറത്തിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് തിരികെയെത്താന്‍ ഇതാ ഒരവസരം കൂടി നല്‍കുന്നു. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ ജോസ് കെ മാണി ഗ്രൂപ്പിന് കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് വരാം. അല്ലെങ്കില്‍ എന്നന്നേക്കുമായി പുറത്തേക്ക് പോവാം. യൂ.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറയുന്നു.
അച്ചടക്ക ലംഘനത്തിലുള്ള സസ്പന്‍ഷന്‍ നേരിട്ട് പുറത്തിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം. അകത്തേക്കോ പുറത്തേക്കോ എന്നുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല താനും. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇനി അകത്തിരിക്കണോ പുറത്തേക്കേ പോണോ എന്ന തീരുമാനം ജോസ് കെ മാണിയുടേതാണ്.
സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഒന്നടങ്കം ആഞ്ഞടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജോസ് കെ മാണി വിഭാഗം പാലിച്ച മൗനം തെല്ലൊന്നുമല്ല തലപ്പത്തുള്ളവരെ ചൊടിപ്പിച്ചത്. ഈ മൗനം അവരെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതില്‍ സുപ്രധാന കാരണമായിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് ഒന്നടങ്കം അനുകൂലിക്കുമ്പോളും മൗനം പാലിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനമെങ്കില്‍ പിന്നീട് ശത്ര സ്ഥാനത്ത് ഇടത് പക്ഷത്തിനൊപ്പം ജോസ് കെ മാണി വിഭാഗവും ഉണ്ടാവും. ഈയവസരത്തില്‍ ജോസ് കെ മാണിയും കൂട്ടരും കൂടെ നിക്കണം. തങ്ങള്‍ക്ക് മുന്‍പില്‍ അടഞ്ഞ വാതില്‍ തുറക്കാന്‍ ഇതാണ് അവസാനത്തെ താക്കോല്‍. ഒരുപക്ഷേ ഇനിയൊരിക്കല്‍ കൂടി യു.ഡി.എഫി ന്റെ കവാടം അടഞ്ഞു പോയാല്‍ സിനിമയില്‍ പറയും പോലെ ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല ശശിയേ….