അടുത്ത ആൺ- പെൺ സൗഹൃദവും പുതിയ കാലത്തെ മഹാവ്യാധിയും -നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
സ്വകാര്യതകളെ വളരെ ചുരുക്കി എന്നതാണ് പുതിയ മഹാവ്യാധി കാലത്തെ ഒരു പ്രധാന വിഷയം എല്ലായിടത്തും നിയന്ത്രണങ്ങൾ ആണ് .ബാറുകളിൽ കോഫി ഷോപ്പുകളിൽ ,ഫിറ്റ്നസ് സ്റ്റുഡിയോകളിൽ .ഇക്കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് “കൊറോണിയൽസ് “എന്ന സൈബർ പേരും വന്നുകഴിഞ്ഞു .
മഹാവ്യാധിക്ക്കാരണമാകുന്ന വൈറസിനെ “നോവൽ” എന്നാണ് വിളിക്കുന്നത് .പുതിയ “നോർമലി”നെ കുറിക്കുന്നു “നോവൽ” എന്ന പ്രയോഗം .ജോലിക്ക് പോകുന്നതിലും ഷോപ്പിൽ പോകുന്നതിലും ഒക്കെ പുതിയ ശീലങ്ങൾ ആണുള്ളത് .
ആൺ -പെൺ അടുത്ത ബന്ധപ്പെടലിലും ഈ പുതിയ “നോർമൽ “ഉണ്ടോ എന്നതിനെ കുറിച്ച് ലോകവ്യാപക ചർച്ചകൾ ഉയരുന്നുണ്ട് .സുരക്ഷിതരായിരിക്കുക എന്നത് തന്നെയാണ് പുതിയ മുദ്രാവാക്യം .മഹാവ്യാധിയുടെ കാലത്തെ നിങ്ങളുടെ പങ്കാളി സ്ഥിരം പങ്കാളി തന്നെ .അതിതീവ്ര പ്രണയം വേണ്ടെന്നല്ല ,പക്ഷെ അത് നിങ്ങളുടെ പങ്കാളിയോട് മാത്രം .അല്ലെങ്കിൽ അത്ര നന്നായി അറിയുന്ന വ്യക്തിയുമായി മാത്രം .
നിങ്ങൾക്കോ പങ്കാളിക്കോ കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും റിസ്ക് എടുക്കരുത് .പുതിയ ആളെയും ഇതൊക്കെ ശ്രദ്ധിച്ചേ തെരഞ്ഞെടുക്കാവൂ .വൈറസ് സ്രവങ്ങളിലൂടെ പകരും എന്ന കാര്യം മറക്കരുത് .കൈകളും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം .ഇത് സംബന്ധിച്ച് പഠനം നടത്തിയ ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് പറയുന്നത് മുഖാമുഖം ഒഴിവാക്കാമെന്നാണ് .അടുത്ത ബന്ധത്തിന് ശേഷം നിർബന്ധമായും സ്വയം വൃത്തിയാക്കണമെന്നും .
ബി ബി സി ഇക്കാര്യത്തിൽ ഒരു ഷോ തന്നെ സംഘടിപ്പിക്കുകയുണ്ടായി .”നിങ്ങൾ ഒരു അടുത്ത ബന്ധത്തിൽ ആണെങ്കിൽ ,ആ വ്യക്തിക്കൊത്ത് ജീവിക്കുകയാണെങ്കിൽ ,ഒരേ സ്ഥലത്ത് തന്നെയെങ്കിൽ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ല “ഷോയോയിൽ പങ്കെടുത്ത ആക്സിഡന്റ് ആൻഡ് എമെർജൻസി ഡോക്ടർ അലക്സ് ജോർജ് വ്യക്തമാക്കി .”എന്നാൽ നിങ്ങളിൽ ആർക്കെങ്കിലും കോവിഡ് ലക്ഷണമുണ്ടെങ്കിൽ സ്വയം മാറിനിൽക്കണം “അലക്സ് ജോർജ് കൂട്ടിച്ചേർത്തു .
പരിചയമില്ലാത്ത പുതിയ സുഹൃത്ത് ആണെങ്കിൽ റിസ്ക് എടുക്കരുത് എന്നാണ് അലക്സ് ജോർജിന്റെ ഉപദേശം .അപരിചിതരുമായി അടുത്തിടപഴകലിനും റിസ്ക് ഉണ്ടെന്നു അലക്സ് ജോർജ് ചൂണ്ടിക്കാട്ടുന്നു .