പണി പാളുക ജോസഫിന്, ജോസഫ് പക്ഷം എം.എല്‍.എ മാരുടെ മുറിക്ക് മുന്‍പില്‍ വിപ്പ് പതിപ്പിച്ചു
യു.ഡി.എഫ് ഇപ്പോള്‍ പോര്‍ വിളിക്കുന്നത് ഇടതു പക്ഷത്തിനോടോ മറ്റ് മറുപക്ഷങ്ങളോടോ അല്ല മറിച്ച് ജോസ് കെ മാണിയോടാണ്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുന്‍പ് വിപ്പിലൂടെ മറപടി പറഞ്ഞിരിക്കുകയാണ് ജോസ് കെ മാണിയും കൂട്ടരും. ജോസഫ് പക്ഷ എം.എല്‍ എ മാരുടെ മുറിയുടെ മുന്‍പില്‍ വിപ്പ് പതിപ്പിച്ചാണ് ജോസ് കെ മാണി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലിന് മുന്‍പിലാണ് സംഭവം അരങ്ങേറിയത്. വിപ്പിലെ പ്രധാന നിര്‍ദേശം ജോസഫ് പക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാണ്.
യു.ഡി.എഫില്‍ നിന്നും പുറത്തിരിക്കുന്ന ജോസ് കെ മാണിക്കും കൂട്ടര്‍ക്കും അകത്തേക്ക് കയറാനുള്ള അവസാന വഴിയായിരുന്നു സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്നത്. എന്നാല്‍ ജോസ് കെ മാണിയുടെയും കൂട്ടരുടേയും നിലപാടില്‍ മാറ്റമില്ല എന്നുള്ള സൂചനയാണ് ഇപ്പോള്‍ ദൃശ്യമാവുന്നത്. യു.ഡി.എഫിന്റെ അന്ത്യശാസനം ഏറെക്കുറെ തള്ളിക്കളഞ്ഞ മട്ടാണ്.
കേരള കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കത്തോടെ രണ്ട് പക്ഷത്തായ ജോസ് കെ മാണി ജോസഫ് പക്ഷത്തിന് നേരെ പ്രയോഗിച്ചിരിക്കു്ന്നത് കത്രിക പൂട്ടാണ്.
പാര്‍ട്ടിക്കുള്ളില പ്രശ്‌നം കലശാലായി, ജോസ്-ജോസഫ് പക്ഷം പിരിഞ്ഞതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നത്. ജോസഫ് പക്ഷം മോന്‍സ് ജോസഫിനെ വിപ്പായി തിരഞ്ഞെടുത്തെങ്കിലും സ്പീക്കര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യത ജോസ് പക്ഷത്തിനോടാവും. ഇത് ജേസഫ്് പക്ഷത്തിന് വലിയ പ്രശ്‌നങ്ങളാവും സൃഷ്ട്ടിക്കുക. ജോസ് കെ മാണി നല്‍കിയ വിപ്പ് ലംഘിച്ചാല്‍ അയോഗ്യത അടക്കമുള്ള നടപടികള്‍ ജോസഫ് പക്ഷത്തിന് നേരിടേണ്ടി വരും. ജോസഫ് പക്ഷം എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.
യു.ഡി.എഫ് ജോസ് കെ മാണിക്ക് അന്ത്യ ശാസനം നല്‍കിയിരിക്കുന്നു. എന്നാല്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്നിലേക്ക് പോവാന്‍ സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.