NEWS

മനസു തുറക്കാതെ രാഹുൽ ,രാഹുൽ ഇല്ലെങ്കിൽ മറ്റൊരു ഫോർമുല


കോൺഗ്രസിന്റെ നിർണായക യോഗമാണ് അടുത്ത ദിവസം നടക്കാൻ ഇരിക്കുന്നത് .പാർട്ടി നേതാക്കളും അണികളും ഒരുപോലെ ഉറ്റുനോക്കുന്ന നേതൃ യോഗം .സോണിയ ഗാന്ധിക്ക് ശേഷം ആര് കോൺഗ്രസ് അധ്യക്ഷസ്ഥാനം അലങ്കരിക്കും എന്നാണ് ചോദ്യം .

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന് യോഗത്തിൽ കൂട്ടമായി ആവശ്യം ഉയരും .എന്നാൽ ഇത്തവണയും രാഹുൽ അധ്യക്ഷ പദം ഏറ്റെടുത്തില്ലെങ്കിൽ സോണിയ ഗാന്ധിക്ക് പകരം മറ്റൊരാൾ പാർട്ടി അധ്യക്ഷ പദവിയിലേക്ക് വരാൻ ഇടയില്ല .പകരം സോണിയ തന്നെ തുടരും .

എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സോണിയയെ അലട്ടുന്നുണ്ട് .ഇത് എല്ലാവര്ക്കും അറിയാം .ഈ പശ്ചാത്തലത്തിൽ രണ്ടിലധികം ഉപാധ്യക്ഷന്മാരെ നിയമിക്കാൻ ആണ് പദ്ധതി .സോണിയയ്ക്ക് തന്റെ ഉപാധ്യക്ഷന്മാർ ആരായിരിക്കണം എന്നൊരു ബോധ്യം ഉണ്ട് .ഗുലാം നബി ആസാദ് ,മല്ലികാര്ജുന ഖാർഗെ ,പി.ചിദംബരം എന്നിവർ ആണവർ .

എന്നാൽ യുവപ്രാതിനിധ്യം ഇല്ല എന്ന പരാതി തീർച്ചയായും ഉയരും .സച്ചിൻ പൈലറ്റിനെ കൊണ്ട് വരാൻ ആണ് ആലോചന .എന്നാൽ രാജസ്ഥാൻ രാഷ്ട്രീയത്തിലാണ് തനിക്ക് താല്പര്യം എന്നാണ് സച്ചിൻ പൈലറ്റ് ഇപ്പോഴും പറഞ്ഞിട്ടുള്ളത് .രാഹുൽ ടീമിലെ സുഷ്മിത ദേവ് ,മാണിക്യം ടാഗോർ എന്നിവരും പരിഗണയിൽ ഉണ്ട് .

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണം എന്നാവശ്യപ്പെട്ട ശശി തരൂർ,മനീഷ് തിവാരി ,രാജീവ് സത്താവ് എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ട് .

രാഹുൽ ഗാന്ധി അല്ലെങ്കിൽ മറ്റാരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് എന്ന ഫോർമുല ഹൈക്കമാൻഡ് തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് പുതിയ വിവരം .നേരത്തെ ശശി തരൂർ അടക്കം ഉള്ളവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്കു ഉയർന്നു വന്നിരുന്നു .എന്നാൽ പുതിയ പശ്ചാത്തലത്തിൽ രാഹുൽ തയ്യാറായില്ലെങ്കിൽ സോണിയ തന്നെ തുടരും എന്നാണ് വിവരം .

Back to top button
error: