LIFE

ഞാന്‍ പണിതുകൊടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്നും എനിക്ക് വാറണ്ട് വന്നിട്ടുണ്ട്- കലാഭവന്‍ മണി

ലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അപൂര്‍വ്വം ചില പ്രതിഭകളുണ്ടാവും. അയാളുടെ വിയോഗത്തില്‍ ഒരു നാട് മുഴുവന്‍ ഒന്നിച്ച് കണ്ണുനീര്‍ പൊഴിക്കുന്നുമുണ്ടാകും. മലയാളി സംബന്ധിച്ചിടത്തോളം അത്തരത്തില്‍ എല്ലാവരുടേയും മനസിലിടമുണ്ടായിരുന്ന നടനായിരുന്നു കലാഭവന്‍ മണി. മണിയെ ഇഷ്ടമില്ലാത്ത മലയാളിയുണ്ടോ എന്ന് സംശയമാണ്. മണിയും മണിയുടെ പാട്ടും മലയാളി ഉള്ളകാലം മറക്കില്ല. ചാലക്കുടിക്കാരുടെ സ്വന്തം മണി കലാഭവനിലൂടെ വളര്‍ന്ന് മലയാള സിനിമയിലെത്തി മലയാളത്തിന്റെ മണിമുത്തായത് കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്.

വേദനകളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യമായിരുന്നു മണിയുടേത്. താന്‍ വളര്‍ന്ന് വന്ന സാഹചര്യങ്ങളെക്കുറിച്ച് മണി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മണിയുടെ കഥകളെല്ലാം കണ്ണീരില്‍ തീര്‍ത്ത ചിരികളാണ്. മണിയുടെ കഥ കേട്ട് നമ്മള്‍ ചിരിക്കുമെങ്കിലും ആ ചിരിയുണ്ടാവാനിടയായ സാഹചര്യം ഓര്‍ക്കുമ്പോള്‍ ഏതൊരാളുടെയും കണ്ണൊന്ന് നനയും. ചാലക്കുടിക്കാരുടെ ഏതാവിശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന കലാഭവന്‍ മണി തന്നാല്‍ കഴിയും വിധം എല്ലാവരേയും സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. അത്തരത്തില്‍ മണിയുടെ സഹായത്തില്‍ പണിത ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ നിന്നും മണിക്ക് വാറണ്ട് വന്ന രസകരമായ കഥയുണ്ട്.

മണിയുടെ സഹായത്താല്‍ പണിത സ്‌റ്റേഷനില്‍ നിന്നും ഇടയ്ക്ക് വാറണ്ട് വരാറുണ്ട്. ചാലക്കുടിയമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചൊക്കെയാണ് സാധാരണ വരാറ്. ആര്‍ക്കും മനപ്പൂര്‍വ്വം ദ്രോഹം ചെയ്യാന്‍ ശ്രമിക്കാത്ത ആളാണ് മണി. പിന്നെ ചുരുക്കം ചിലരുടെ താല്‍പ്പര്യ പ്രകാരമാണ് മണി പലതിലും പെട്ട് പോവുന്നത്.

Back to top button
error: