ഞാന്‍ ഉയരമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നു: ഗിന്നസ് പക്രു

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷ് പാടിയപ്പോള്‍ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കി പൊക്കമില്ലായ്മയിലൂടെ ലോകത്തിന്റെ നെറുകയെിലെത്തിയ കലാകാരനാണ് ഗിന്നസ് പക്രു. സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ മിമിക്രി, മോണോ ആക്ട് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു അദ്ദേഹം. പിന്നീട് സിനിമയിലെത്തിയപ്പോള്‍ തനിക്ക് ലഭിച്ച വേഷങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായി. നടനായും, നായകനായും, തിരക്കഥാകൃത്തായും തിളങ്ങിയ പക്രുവിന് മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടി കൈയ്യിലുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന നേട്ടം. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് പക്രു നായകനായി അഭിനയിച്ചത്.

ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സാധിച്ച ഒരാഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പണ്ട് മുതലേ താനൊരു പൊക്കമുള്ള പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നുള്ളു. അമ്മയാണ് പക്ഷേ എന്നെക്കാള്‍ മുന്‍പേ കാര്യങ്ങള്‍ നീക്കിയത്. പിന്നീടാണ് ഞാന്‍ അറിയുന്നത് അമ്മ എനിക്ക ്‌വേണ്ടി പലരോടും വിവാഹം കാര്യം സംസാരിച്ചിരുന്നുവെന്ന്. അമ്മയും ബന്ധുക്കളുമാണ് ആദ്യം പെണ്ണ് കാണാന്‍ പോയത്. അവര്‍ക്ക് ഓക്കെ ആണെങ്കില്‍ മാത്രമേ ഞാന്‍ പോവു എന്ന് തീരുമാനിച്ചിരുന്നു. അമ്മയ്ക്കും വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു ഗിന്നസ് പക്രു പറയുന്നു.

കല്യാണം കഴിഞ്ഞ് വളരെ സന്തോഷത്തോടെ മറ്റേതൊരാളെയും പോലെയാണ് പക്രുവും ഭാര്യയും കഴിഞ്ഞിരുന്നത്. സമൂഹത്തിന്റെ കണ്ണില്‍ അസ്വഭാവികതകളുണ്ടെങ്കിലും തീര്‍ത്തും സ്വാഭാവികമായൊരു ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. പക്രു കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *