TRENDING

ദൈവത്തിന്റെ സ്വന്തം നാട് വൃത്തിഹീനമെന്ന് കേന്ദ്രസർവെ

നഗരവികസനമന്ത്രാലയം നടത്തിയ ‘സ്വച്ഛതാ സർവ്വേ’യിൽ കുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായ ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40).

ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ധോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂറിന് അഞ്ചാംസ്ഥാനം.

നഗര- തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടാക്കിയാണ് റാങ്കിങ് നൽകിയത്.

നൂറിൽത്താഴെയുള്ള പട്ടികയിലാണ് കേരളം. ഈ വിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ കേരളം പതിനഞ്ചാമതാണ്.

ഹരിയാന, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ.

പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഛത്തീസ്ഗഢിലെ അംബികാപുർ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂർ രണ്ടാംസ്ഥാനത്തും ന്യൂഡൽഹി മുനിസിപ്പൽ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി. കേരളത്തിന്റെ ദേശീയ റാങ്കിങ് ഇപ്രകാരം

1. ആലപ്പുഴ- 152

2. തിരുവനന്തപുരം- 304

3. പാലക്കാട്- 335

4. കൊല്ലം- 352

5. കോട്ടയം- 355

6. കോഴിക്കോട്- 361

7. തൃശ്ശൂർ- 366

8. കൊച്ചി- 372

ജനസംഖ്യ അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയിലുള്ള പട്ടണങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയുംറാങ്കിങ്.

1. കളമശ്ശേരി -116

2. കൊയിലാണ്ടി -117

3. പൊന്നാനി -119

4. കാഞ്ഞങ്ങാട് -121

5. തിരുവല്ല -125

6. തൊടുപുഴ -126

7. പയ്യന്നൂർ -132

8. മലപ്പുറം -135

9. തിരൂരങ്ങാടി -144

10. തിരൂർ -155

11. വടകര -161

12. നെടുമങ്ങാട് -162

13. കുന്ദംകുളം -165

14. കായംകുളം -166

15. കാസർകോട്‌ -167

16. മഞ്ചേരി -168

17. നെയ്യാറ്റിൻകര -169

18. ഒറ്റപ്പാലം -171

19. തലശ്ശേരി -178

20. തളിപ്പറമ്പ് -179

21. തൃക്കാക്കര -181

22. തൃപ്പൂണിത്തുറ -185

23. കണ്ണൂർ -186

ചെറുപട്ടണം (റാങ്ക് ക്രമം)

1. ഏലൂർ -105

2. ഷൊർണൂർ -119

3. കട്ടപ്പന -150

4. കൂത്തുപറമ്പ്് -157

5. മൂവാറ്റുപുഴ -159

6. അങ്കമാലി -169

7. പുനലൂർ -174

8. പെരിന്തൽമണ്ണ -177

9. വളാഞ്ചേരി -189

10. ചിറ്റൂർ-തത്തമംഗലം -193

11. ചെർപ്പുളശ്ശേരി -199

12. പെരുമ്പാവൂർ -201

13. പരപ്പനങ്ങാടി -206

14. പിറവം -215

15. കൊടുങ്ങല്ലൂർ -216

16. മട്ടന്നൂർ -217

17. രാമനാട്ടുകര -219

18. മണ്ണാർക്കാട് -222

19. നിലമ്പൂർ -227

20. ചാലക്കുടി -233

21. മാനന്തവാടി -234

22. ആന്തൂർ -235

23. ഇരിട്ടി -238

24. ആറ്റിങ്ങൽ -240

25. മുക്കം -243

26. കൽപ്പറ്റ -245

27. പട്ടാമ്പി -248

28. മരട് -249

29. പറവൂർ -255

30. ഏറ്റുമാനൂർ -258

31. വടകര -260

32. അടൂർ -266

33. കൊണ്ടോട്ടി -267

34. കോട്ടയ്ക്കൽ -268

35. പരവൂർ -269

36. ചേർത്തല -273

37. ചങ്ങനാശ്ശേരി -278

38. കോതമംഗലം -281

39. കൊടുവള്ളി -283

40. ഇരിങ്ങാലക്കുട -284

41. പത്തനംതിട്ട -287

42. മാവേലിക്കര -288

43. കരുനാഗപ്പള്ളി -291

44. ഫറോക്ക് -292

45. കൊട്ടാരക്കര -296

46. ചാവക്കാട് -298

47. ഈരാറ്റുപേട്ട -301

48. താനൂർ -303

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: