TRENDING

മദ്യപാനികൾക്ക് സന്തോഷ വാർത്ത ,ബവ്കോ പ്രവർത്തനസമയം കൂട്ടുന്നു

ഓണ വിപണിയിൽ സജീവമാകാൻ ബവ്കോ .ഓണത്തിന് റെക്കോർഡ് വില്പന ആണ് ലക്‌ഷ്യം വെക്കുന്നത് .മദ്യ ഷോപ്പുകളുടെ പ്രവർത്തന സമയം കൂട്ടും .ബവ്‌ ക്യൂ ആപിന്റെ ബുക്കിംഗ് സമയപരിധിയും കുറച്ചേക്കും .ബുക്ക് ചെയ്യുന്നതിന്റെ പിറ്റേന്ന് തന്നെ മദ്യം വാങ്ങാൻ അവസരം നൽകും .ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകും .

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് .ഈ പ്രതിസന്ധി മദ്യവില്പനയിലൂടെ മറികടക്കാനാണ് തീരുമാനം .കഴിഞ്ഞ ഓണനാളുകളിൽ ഉള്ളതിനേക്കാൾ വിൽപ്പനയാണ് ബവ്കോ ലക്‌ഷ്യം വയ്ക്കുന്നത് .

Back to top button
error: